ലോ​റി​യും കാ​റും കൂ​ട്ടി​യി​ടി​ച്ച് ത​മി​ഴ്നാ​ട് സ്വ​ദേ​ശി​നി മ​രി​ച്ചു
Sunday, August 10, 2025 3:38 AM IST
അ​ടൂ​ർ: അ​ടൂ​ർ- പ​ത്ത​നാ​പു​രം സം​സ്ഥാ​ന പാ​ത​യി​ൽ ഇ​ള​മ​ണ്ണൂ​രി​ൽ ലോ​റി​യും കാ​റു​മാ​യി കൂ​ട്ടി​യി​ടി​ച്ച് ത​മി​ഴ്നാ​ട് സ്വ​ദേ​ശി​നി മ​രി​ച്ചു. ത​മി​ഴ്നാ​ട് തി​രു​നെ​ൽ​വേ​ലി, കി​ളി​നാ​ദം, പാ​ല​കം കോ​ട്ട കോ​ത​യ്നാ​ച്ചി​യാ​ർ (63) ആ​ണ് മ​രി​ച്ച​ത്.

ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ രാ​മ​കൃ​ഷ്ണ​ൻ (60), കൃ​ഷ്ണ​വേ​ണി (60), ക​സ്തൂ​രി രാ​ജ (27) എ​ന്നി​വ​രെ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

രാ​വി​ലെ 7.30 - നാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. ത​മി​ഴ്നാ​ട്ടി​ൽ നി​ന്നും ക​രു​നാ​ഗ​പ്പ​ള്ളി​ക്ക് സി​മ​ന്‍റു​മാ​യി പോ​യ ലോ​റി​യും തി​രു​നെ​ൽ​വേ​ലി​ക്ക് പോ​യ കാ​റു​മാ​യി​ട്ടാ​ണ് കൂ​ട്ടി​യി​ടി​ച്ച​ത്. അ​പ​ക​ട​ത്തി​ൽ കാ​ർ പൂ​ർ​ണ​മാ​യി ത​ക​ർ​ന്നു.