ജി​ല്ലാ​ത​ല ശാ​സ്ത്ര പ്ര​ശ്നോ​ത്ത​രി
Saturday, August 9, 2025 3:56 AM IST
പ​ത്ത​നം​തി​ട്ട: സം​സ്ഥാ​ന യു​വ​ജ​ന ക്ഷേ​മ​ബോ​ര്‍​ഡി​ന്റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ സം​ഘ​ടി​പ്പി​ച്ച ജി​ല്ലാ​ത​ല ശാ​സ്ത്ര പ്ര​ശ്നോ​ത്ത​രി​യു​ടെ ഉ​ദ്ഘാ​ട​നം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജോ​ര്‍​ജ് ഏ​ബ്ര​ഹാം നി​ര്‍​വ​ഹി​ച്ചു.

ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ഹാ​ളി​ല്‍ ന​ട​ന്ന മ​ത്സ​ര​ത്തി​ല്‍ ഒ​ന്നാം​സ്ഥാ​നം അ​ടൂ​ര്‍ തോ​ട്ട​ക്കോ​ണം ജി​എ​ച്ച്എ​സ്എ​സ് വി​ദ്യാ​ര്‍​ഥി​ക​ളാ​യ ഷി​ഹാ​ദ് ഷി​ജു​വും ആ​ര്‍. കൃ​ഷ്ണ​പ്രി​യ​യും ര​ണ്ടാംസ്ഥാ​നം തി​രു​വ​ല്ല എ​സ്എ​ന്‍​വി​എ​സ്എ​ച്ച്എ​സ് വി​ദ്യാ​ര്‍​ഥി​ക​ളാ​യ അ​യ​ന മേ​രി ഏ​ബ്ര​ഹാ​മും രാ​ധാ സ​രോ​ജ് പ്ര​സാ​ദും ക​ര​സ്ഥ​മാ​ക്കി.

ഒ​ന്നാം സ്ഥാ​ന​ത്തെ​ത്തി​യ ടീം ​സം​സ്ഥാ​ന​ത​ല മ​ത്സ​ര​ത്തി​ല്‍ പ​ങ്കെ​ടു​ക്കും. വി​ജ​യി​ക​ള്‍​ക്ക് യ​ഥാ​ക്ര​മം 10,000, 5000 രൂ​പ, ട്രോ​ഫി, സ​ര്‍​ട്ടി​ഫി​ക്ക​റ്റ് എ​ന്നി​വ പ​ത്ത​നം​തി​ട്ട ന​ഗ​ര​സ​ഭാ കൗ​ണ്‍​സി​ല​ര്‍ പി. ​കെ. അ​നീ​ഷ് വി​ത​ര​ണം ചെ​യ്തു.

ജി​ല്ല​യി​ലെ നി​യോ​ജ​ക​മ​ണ്ഡ​ല​ങ്ങ​ളി​ല്‍നി​ന്നു വി​ജ​യി​ച്ച​വ​രാ​ണ് മ​ത്സ​ര​ത്തി​ല്‍ പ​ങ്കെ​ടു​ത്ത​ത്. കു​ട്ടി​ക​ളി​ലെ ശാ​സ്ത്ര ച​രി​ത്രബോ​ധ​വും യു​ക്തി​ചി​ന്ത​യും വ​ര്‍​ധി​പ്പി​ക്കു​ന്ന​തി​നും അ​ന്ധ​വി​ശ്വാ​സ​ങ്ങ​ള്‍​ക്കും അ​നാ​ചാ​ര​ങ്ങ​ള്‍​ക്കും എ​തി​രേ ശാ​സ്ത്രാ​വ​ബോ​ധം വ​ള​ര്‍​ത്തു​ന്ന​തി​നു​മാ​ണ് പ്ര​ശ്നോ​ത്ത​രി സം​ഘ​ടി​പ്പി​ച്ച​ത്.

ജി​ല്ലാ കോ​ര്‍​ഡി​നേ​റ്റ​ര്‍ ബി​ബി​ന്‍ ഏ​ബ്ര​ഹാം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ യൂ​ത്ത് പ്രോ​ഗ്രാം ഓ​ഫീ​സ​ര്‍ ആ​ര്‍. എ​സ്. ച​ന്്രി​കാ​ദേ​വി, പ​ത്ത​നം​തി​ട്ട ന​ഗ​ര​സ​ഭാ കോ​-ഓര്‍​ഡി​നേ​റ്റ​ര്‍ അ​ജി​ന്‍ വ​ര്‍​ഗീ​സ്, ക്വി​സ് മാ​സ്റ്റ​ര്‍ അ​ഞ്ചു രാ​ധ്, ബോ​ര്‍​ഡം​ഗ​ങ്ങ​ള്‍, വി​ദ്യാ​ര്‍​ഥി​ക​ള്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.