മ​ണി​യാ​ര്‍ ടൂ​റി​സം പ​ദ്ധ​തി നി​ര്‍​മാ​ണോ​ദ്ഘാ​ട​നം ഇ​ന്ന്
Monday, August 11, 2025 3:50 AM IST
റാ​ന്നി: മ​ണി​യാ​ര്‍ ടൂ​റി​സം പ​ദ്ധ​തി നി​ര്‍​മാ​ണോ​ദ്ഘാ​ട​നം ഇ​ന്നു വൈ​കു​ന്നേ​രം 5.30ന് ​മ​ണി​യാ​റി​ല്‍ മ​ന്ത്രി പി.​എ. മു​ഹ​മ്മ​ദ് റി​യാ​സ് നി​ര്‍​വ​ഹി​ക്കും. മ​ണി​യാ​ര്‍ ഡാ​മി​നോ​ട് ചേ​ര്‍​ന്ന് സം​സ്ഥാ​ന വി​നോ​ദ സ​ഞ്ചാ​ര വ​കു​പ്പ് ന​ട​പ്പാ​ക്കു​ന്ന പ​മ്പ റി​വ​ര്‍​വാ​ലി ടൂ​റി​സം പ​ദ്ധ​തി​യു​ടെ ആ​ദ്യഘ​ട്ട​ത്തി​ല്‍ അ​ഞ്ച് കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ചാ​ണ് നി​ര്‍​മാ​ണം.

പ്ര​മോ​ദ് നാ​രാ​യ​ണ്‍ എം​എ​ല്‍​എ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ആ​ന്‍റോ ആന്‍റ​ണി എം​പി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജോ​ര്‍​ജ് ഏ​ബ്ര​ഹാം, മു​ന്‍ എം​എ​ല്‍​എ രാ​ജു ഏ​ബ്ര​ഹാം എ​ന്നി​വ​ര്‍ മു​ഖ്യാ​തി​ഥി​ക​ളാ​കും. ടൂ​റി​സം ഡ​യ​റ​ക്ട​ര്‍ ശി​ഖാ സു​രേ​ന്ദ്ര​ന്‍ റി​പ്പോ​ര്‍​ട്ട് അ​വ​ത​രി​പ്പി​ക്കും.