കോന്നി: വനം അതിര്‍ത്തി പങ്കിടുന്ന മലയോര മേഖലയായ കോന്നി പഞ്ചായത്തിലെ അതുമ്പുംകുളം ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ കഴിഞ്ഞ കുറെ മാസങ്ങളായി കാട്ടാനകള്‍ നടത്തുന്ന ആക്രമണത്തില്‍ ദുരിതത്തിലായ ജനങ്ങളുടെ അവസ്ഥ കണ്ടില്ലന്നു നടിക്കുന്ന വനംവകുപ്പ് ജനങ്ങളെ വെല്ലുവിളിക്കുകയാണെന്ന് ഡിസിസി വൈസ് പ്രസിഡന്റ് റോബിന് പീറ്റര്‍.
കാട്ടാന ആക്രമണത്തില്‍ ദുരിതത്തിലായ ഗ്രാമവാസികളെ പങ്കെടുപ്പിച്ച് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി വനംവകുപ്പിന്റെ ഞള്ളൂര്‍ മാതൃകാ ഓഫീസിനു മുമ്പില്‍ സംഘടിപ്പിച്ച പ്രതിഷേധ ധര്‍ണ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
മണ്ഡലം പ്രസിഡന്റ് പ്രവീണ്‍ പ്ലാവിളയില്‍ അധ്യക്ഷത വഹിച്ചു. എസ്. സന്തോഷ് കുമാര്‍, റോജി ഏബ്രഹാം, ശ്യാം എസ്. കോന്നി, അനി സാബു, ആര്. രഞ്ചു, പ്രിയ എസ്. തമ്പി, പി.വി. ജോസഫ്, സിന്ധു സന്തോഷ്, പ്രകാശ് പേരങ്ങാട്ട്, മോഹനന് കാലായില്‍, യൂസഫ് ചേരിക്കല്‍, ഡെയ്സി കൊന്നപ്പാറ, ജോളി തോമസ്, ടോണി തോമസ്, സജി അതുമ്പുംകുളം, മാത്തുക്കുട്ടി അതുമ്പുംകുളം എന്നിവര്‍ പ്രസംഗിച്ചു.