മക്കിയാട്: യുഡിഎഫ് തൊണ്ടർനാട് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ചും തുടർന്നു ധർണയും നടത്തി.
തൊഴിലുറപ്പ് പദ്ധതിയിൽ നടക്കുന്ന ക്രമക്കേടുകളുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് പഞ്ചായത്ത് പ്രസിഡന്റും വൈസ് പ്രസിഡന്റും രാജിവയ്ക്കുക, ക്രമക്കേട് നടത്തിയവരെയും കൂട്ടുനിന്നവരെയു നിയമത്തിനു മുന്പിൽ നിർത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം.
കെ.വി. ബാബു, ബൈജു പുത്തൻപുരക്കൽ, എം. മുസ്തഫ, എ. ആലിക്കുട്ടി, കെ.ടി. കുഞ്ഞിക്കൃഷ്ണൻ, കുസുമം ജോസഫ്, ആമിന സത്താർ, കെ.എ. മൈമൂന, പ്രീത രാമൻ, സിനി തോമസ്, മോളി പാലേരി, പി.എ. മൊയ്തുട്ടി, വളവിൽ അമ്മത്, തെല്ലാൻ അമ്മത് ഹാജി, പടയൻ അബ്ദുള്ള, മൊട്ട അബ്ദുള്ള, കെ. അഷ്കർ എന്നിവർ മാർച്ചിന് നേതൃത്വം നൽകി.
ധർണ കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗം പി.കെ. ജയലക്ഷ്മി ഉദ്ഘാടനം ചെയ്തു. യുഡിഎഫ് പഞ്ചായത്ത് ചെയർമാൻ എസ്.എം. പ്രമോദ് അധ്യക്ഷത വഹിച്ചു.
ഡിസിസി സെക്രട്ടറി എം.ജി. ബിജു, യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി യാസർ പാലക്കൽ, ടി. മൊയ്തു, സലിം അസ്ഹരി, കേളോത്ത് അബ്ദുള്ള, പി.എം. ടോമി എന്നിവർ പ്രസംഗിച്ചു.