ചേ​ല​ക്ക​രയിലെ കാട്ടാനശല്യം; ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചു
Sunday, August 10, 2025 8:11 AM IST
ചേലക്കര: ക​ഴി​ഞ്ഞദി​വ​സ​ങ്ങ​ളി​ൽ ജ​ന​വാ​സമേ​ഖ​ല​യി​ലേ​ക്ക് ഇ​റ​ങ്ങി​യ കാ​ട്ടാ​ന​യു​ടെ പ്ര​ശ്ന​ത്തി​ൽ മു​ള്ളൂ​ർ​ക്ക​ര ആ​റ്റൂ​ർ, മ​ണ​ലാ​ടി പ്ര​ദേ​ശ​ങ്ങ​ളി​ൽ ജി​ല്ലാ ഡി​വി​ഷ​ൻ ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ കെ.​ജി. മാ​ർ​ട്ടി​ൻ, മു​ള്ളൂ​ർ​ക്ക​ര പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​രും സ്ഥ​ലസ​ന്ദ​ർ​ശ​നം ന​ട​ത്തി.

ഒ​രു യു​വ​തി​യെയും ഇ​രു​ച​ക്ര​വാ​ഹ​ന​യാ​ത്രി​ക​നെയും മ​റ്റൊ​രു യു​വാ​വി​നെ​യും കാ​ട്ടാ​ന​യോ​ടി​ച്ച​തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​യി​രു​ന്നു സ​ന്ദ​ർ​ശ​നം. ഉ​ന്ന​ത വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് സ​ന്ദ​ർ​ശ​നം ന​ട​ത്തി​യ​ത്.

കാ​ട്ടാ​ന​ക​ളെ ഉ​ൾ​വ​ന​ത്തി​ലേ​ക്ക് ക​യ​റ്റിവി​ടാ​നാ​വ​ശ്യ​മാ​യ മാ​സ് ഡ്രൈ​വ് ന​ട​ത്തു​ന്ന​തി​നെ കു​റി​ച്ച് ഡി​എ​ഫ്ഒ കീ​ഴു​ദ്യോ​ഗ​സ്ഥ​രു​മാ​യി സം​സാ​രി​ച്ചു. അ​ടി​യ​ന്ത​ര​മാ​യി നി​ര​ന്ത​രം കാ​ട്ടാ​ന​ക​ളി​റ​ങ്ങു​ന്ന മേ​ഖ​ല​ക​ളി​ൽ താ​ത്കാ​ലി​ക വൈ​ദ്യു​തവേ​ലി​ക​ൾ സ്ഥാ​പി​ക്കാ​നും ഡി​എ​ഫ്ഒ നി​ർ​ദേശം ന​ൽ​കി. വ​ഴി​വി​ള​ക്കു​ക​ളി​ല്ലാ​ത്ത​യി​ട​ങ്ങ​ളി​ൽ അ​ടി​യ​ന്തര​മാ​യി വ​ഴി​വിള​ക്കു​ക​ൾ സ്ഥാ​പി​ക്കാ​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജ​ന​ങ്ങ​ൾ​ക്ക് ഉ​റ​പ്പ് ന​ൽ​കി.

പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സം​സ്ഥാ​ന​പാ​ത​യി​ൽ മു​ന്ന​റി​യി​പ്പ് ബോ​ർ​ഡു​ക​ൾ സ്ഥാ​പി​ക്കാ​നും തീ​രു​മാ​ന​മാ​യി. മ​ച്ചാ​ട് റേ​ഞ്ച് ഓ​ഫീ​സ​ർ അ​ജി​ൽ പി. ​വേ​ണു​ഗോ​പാ​ൽ, വ​ട​ക്കാ​ഞ്ചേ​രി റെ​യി​ഞ്ച് ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ അ​ശോ​ക് രാ​ജ്, ഡെ​പ്യൂ​ട്ടി ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ പി. ​വി​നോ​ദ്, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഗി​രി​ജ മേ​ലേ​ട​ത്ത്, ത​ങ്ക​പ്പ​ൻ തു​ട​ങ്ങി​യ​വ​രും ഉ​ണ്ടാ​യി​രു​ന്നു.