ആ​ശു​പ​ത്രിജീ​വ​ന​ക്കാ​രി​യെ ആ​ക്ര​മി​ച്ച സ്ത്രീ ​അ​റ​സ്റ്റി​ൽ
Saturday, August 9, 2025 1:01 AM IST
കൊ​ടു​ങ്ങ​ല്ലൂ​ർ: ​താ​ലൂ​ക്ക് ആ​ശൂ​പ​ത്രി​യി​ലെ കാ​ഷ്വാ​ലി​റ്റി​യി​ൽ ബ​ഹ​ളം വ​യ്ക്കു​ക​യും പി​ടി​ച്ചുമാ​റ്റാ​ൻ ശ്ര​മി​ച്ച സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​രി​യെ കൊ​ല്ലു​മെ​ന്നും മ​റ്റും ഭീ​ഷ​ണി​പ്പെ​ടു​ത്തി ആ​ക്ര​മി​ച്ച് ഔ​ദ്യോ​ഗി​ക കൃ​ത്യ​നി​ർ​വ​ഹ​ണം ത​ട​സ​പ്പെ​ടു​ത്തി​യ സം​ഭ​വ​ത്തി​ൽ മ​തി​ല​കം പ​ള്ളി​വ​ള​വ് ക​ണ്ട​ക​ത്ത് വീ​ട്ടി​ൽ ക​ദീ​ജ (65) അ​റ​സ്റ്റി​ൽ. ആ​റി​ന് വൈ​കീ​ട്ട് 6.45നാ​ണ് സം​ഭ​വം.

കൊ​ടു​ങ്ങ​ല്ലൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​ൻ ഇ​ൻ​സ്പെ​ക്ട​ർ ബി.​കെ. അ​രു​ൺ, സ​ബ് ഇ​ൻ​സ്പെ​ക്ട​ർ ടി.​എം. ക​ശ്യ​പ​ൻ, സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ​മാ​രാ​യ ഗി​ൽ​ബ​ർ​ട്ട്, അ​മ​ൽ​ദേ​വ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്.