മ​ദ്യ​ല​ഹ​രി​യി​ല്‍ ആ​ക്ര​മി​ച്ച് പ​രി​ക്കേ​ല്‍​പ്പി​ച്ചു; ബ​ന്ധു അ​റ​സ്റ്റി​ല്‍
Sunday, August 10, 2025 8:15 AM IST
ഇ​രി​ങ്ങാ​ല​ക്കു​ട: മ​ദ്യ​ല​ഹ​രി​യി​ല്‍ യു​വാ​വി​നെ ആ​ക്ര​മി​ച്ച് പ​രി​ക്കേ​ല്‍​പ്പി​ച്ച സം​ഭ​വ​ത്തി​ല്‍ ബ​ന്ധു അ​റ​സ്റ്റി​ല്‍. ഇ​രി​ങ്ങാ​ല​ക്കു​ട ക​നാ​ല്‍ ബേ​സ് സ്വ​ദേ​ശി അ​രി​ക്കാ​ട്ടു​പ​റ​മ്പി​ല്‍ വീ​ട്ടി​ല്‍ സ​ന്ദീ​പി(45) നെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. അ​രി​ക്കാ​ട്ടു​പ​റ​മ്പി​ല്‍ വീ​ട്ടി​ല്‍ ഹി​രേ​ഷി(39) നാ​ണ് പ​രി​ക്കേ​റ്റ​ത്.

ക​ഴി​ഞ്ഞദി​വ​സം രാ​ത്രി ഇ​രി​ങ്ങാ​ല​ക്കു​ട ക​നാ​ല്‍ ബേ​സി​ലു​ള്ള വീ​ടി​നുമു​ന്നി​ല്‍വ​ച്ച് മ​ദ്യ​പി​ച്ച​ശേഷമുണ്ടാ​യ ത​ര്‍​ക്ക​ത്തെതു​ട​ര്‍​ന്നു​ള്ള വൈ​രാ​ഗ്യ​ത്താ​ല്‍ ത​ട​ഞ്ഞുനി​ര്‍​ത്തി ക​ത്തികൊ​ണ്ട് ആ​ക്ര​മി​ച്ച് പ​രി​ക്കേ​ല്‍​പ്പി​ക്കു​ക​യാ​യി​രു​ന്നു.

ഹി​രേ​ഷി​ന്‍റെ അ​മ്മ​യു​ടെ ബ​ന്ധു​വാ​ണ് സ​ന്ദീ​പ്. സം​ഭ​വ​ത്തി​ല്‍ പ​രി​ക്കേ​റ്റ് റോ​ഡി​ല്‍ കി​ട​ക്കു​ക​യാ​യി​രു​ന്ന ഹി​രേ​ഷി​നെ പോ​ലീ​സ് ചെ​ന്നാ​ണ് ആ​ശു​പ​ത്രി​യി​ലേ​ക്കു കൊ​ണ്ടുപോ​യ​ത്. ഇ​രി​ങ്ങാ​ല​ക്കു​ട ആ​ശു​പ​ത്രി​യി​ല്‍ പ്രാ​ഥ​മി​ക ചി​കി​ത്സ ന​ല്‍​കി​യശേ​ഷം വി​ദ​ഗ്ധചി​കി​ത്സ​യ്ക്കാ​യി തൃ​ശൂ​ര്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

ഇ​രി​ങ്ങാ​ല​ക്കു​ട പോ​ലീ​സ് സ്റ്റേ​ഷ​ന്‍ ഇ​ന്‍​സ്‌​പെ​ക്ട​ര്‍ എം.​എ​സ്. ഷാ​ജ​ന്‍, സ​ബ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ കൃ​ഷ്ണ​പ്ര​സാ​ദ്, ജിഎ​എ​സ്ഐ മാ​രാ​യ ഷാ​ബു, ഗോ​പ​കു​മാ​ര്‍, ജിഎ​സ്​ സിപി​ഒമാ​രാ​യ മു​രു​ക​ദാ​സ്, ദേ​വേ​ഷ്, സ​വീ​ഷ്, ദി​നു​ലാ​ല്‍ എ​ന്നി​വ​ര്‍ ചേ​ര്‍​ന്നാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്.