തൃശൂർ: അമല ഗ്രാമപദ്ധതികളുടെ രണ്ടാംവാർഷികത്തോടനുബന്ധിച്ച് അടാട്ട്, കൈപ്പറമ്പ്, വേലൂർ, തോളൂർ, എരുമപ്പെട്ടി പഞ്ചായത്തുകളിൽ നടപ്പാക്കുന്ന 40 ലക്ഷം രൂപയുടെ സൗജന്യ ആരോഗ്യപദ്ധതി രേഖകളുടെ കൈമാറ്റം സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎ നിർവഹിച്ചു.
അമല മെഡിക്കൽ കോളജ് ഡയറക്ടർ ഫാ. ജൂലിയസ് അറയ്ക്കൽ, ജോയിന്റ് ഡയറക്ടർമാരായ ഫാ. ഡെൽജോ പുത്തൂർ, ഫാ. ഷിബു പുത്തൻപുരയ്ക്കൽ, അസോസിയേറ്റ് ഡയറക്ടർ ഫാ. ആന്റണി മണ്ണുമ്മൽ, പഞ്ചായത്ത് പ്രസിഡന്റുമാരായ വസന്ത് ലാൽ, ടി.ആർ. ഷോബി, വൈസ് പ്രസിഡന്റുമാരായ ലില്ലി ജോസ്, ഉഷ, ഡോ.സി.എം. ശ്രുതി, ജനറൽ മാനേജർ ബോർജിയോ ലൂയിസ് തുടങ്ങിയവർ പങ്കെടുത്തു. മികച്ച പഞ്ചായത്ത്, ആശാവർക്കർ യൂണിറ്റ്, തൊഴിലുറപ്പ് യൂണിറ്റ്, പഞ്ചായത്ത് അടിസ്ഥാനത്തിൽ ഡെങ്കുദിനാചരണ ക്വിസ് മത്സരവിജയികൾ എന്നിവർക്ക് അവാർഡുകൾ നൽകി.