പ​രി​ശു​ദ്ധ വെ​ള​യ​നാ​ട്ട​മ്മ​യു​ടെ പു​ത്ത​രിത്തിരു​നാ​ളും പു​തി​യ ദേ​വാ​ല​യ ശി​ലാ​സ്ഥാ​പ​ന​വും നാ​ളെ
Thursday, August 14, 2025 1:28 AM IST
വെ​ള​യ​നാ​ട്: വെ​ള​യ​നാ​ട് സ്വ​ര്‍​ഗാ​രോ​പി​ത മാ​താ​വി​ന്‍റെ പ​ള്ളി​യി​ൽ പ​രി​ശു​ദ്ധ വെ​ള​യ​നാ​ട്ട​മ്മ​യു​ടെ പു​ത്ത​രി തി​രു​നാ​ളും പു​തി​യ ദേ​വാ​ല​യ ശി​ലാ​സ്ഥാ​പ​ന​ക​ര്‍​മ​വും നാ​ളെ ന​ട​ക്കും. ക​ല്പ​റ​മ്പ് ഫൊ​റോ​ന പ​ള്ളി വി​കാ​രി ഫാ. ​പോ​ളി ക​ണ്ണൂ​ക്കാ​ട​ന്‍ തി​രു​നാ​ള്‍ കൊ​ടി​യേ​റ്റം നി​ര്‍​വ​ഹി​ച്ചു.

തി​രു​നാ​ള്‍​ദി​ന​മാ​യ നാ​ളെ രാ​വി​ലെ ഏ​ഴി​ന് ദി​വ്യ​ബ​ലി, ഒ​മ്പ​തി​ന് ഊ​ട്ടു​നേ​ര്‍​ച്ച വെ​ഞ്ച​രി​പ്പ്, ഊ​ട്ടു​നേ​ര്‍​ച്ച ആ​രം​ഭം. 9.15ന് ​പ​രി​ശു​ദ്ധ വെ​ള​യ​നാ​ട്ട​മ്മ​യു​ടെ ദേ​വാ​ല​യ ശി​ലാ​സ്ഥാ​പ​ന​ക​ര്‍​മം ഇ​രി​ങ്ങാ​ല​ക്കു​ട രൂ​പ​ത ബി​ഷ​പ് മാ​ര്‍ പോ​ളി ക​ണ്ണൂ​ക്കാ​ട​ന്‍ നി​ര്‍​വ​ഹി​ക്കും.

പ​ത്തി​ന് ആ​ഘോ​ഷ​മാ​യ തി​രു​നാ​ള്‍ ദി​വ്യ​ബ​ലി, സ​ന്ദേ​ശം എ​ന്നി​വ​യ്ക്ക് ഇ​രി​ങ്ങാ​ല​ക്കു​ട രൂ​പ​ത ബി​ഷ​പ് മാ​ര്‍ പോ​ളി ക​ണ്ണൂ​ക്കാ​ട​ന്‍ കാ​ര്‍​മി​ക​ത്വം വ​ഹി​ക്കും. വൈ​കീ​ട്ട് 6.30ന് ​പു​രാ​ത​ന ദേ​വാ​ല​യ​ത്തി​ല്‍ ദി​വ്യ​ബ​ലി. 16ന് ​രാ​വി​ലെ 6.30ന് ​പ​രേ​ത​ര്‍​ക്കു വേ​ണ്ടി പു​രാ​ത​ന ദേ​വാ​ല​യ​ത്തി​ല്‍ ദി​വ്യ​ബ​ലി, പൊ​തു ഒ​പ്പീ​സ് എ​ന്നി​വ ഉ​ണ്ടാ​യി​രി​ക്കും.

തി​രു​നാ​ളി​ന്‍റെ വി​ജ​യ​ത്തി​നാ​യി വി​കാ​രി ഫാ. ​ജി​നു വെ​ണ്ണാ​ട്ടു​പ​റ​മ്പി​ല്‍, കേ​ന്ദ്ര​സ​മി​തി പ്ര​സി​ഡ​ന്‍റ് ഷി​ന്‍റോ ജോ​ണ്‍ വാ​തു​ക്കാ​ട​ന്‍, ജ​ന​റ​ല്‍ ക​ണ്‍​വീ​ന​ർ ലി​ന്‍റോ തേ​ക്കാ​ന​ത്ത്, കൈ​ക്കാ​ര​ന്മാ​രാ​യ ഡേ​വീ​സ് പ​ന്ത​ല്ലൂ​ക്കാ​ര​ന്‍, രാ​ജ​ന്‍ കാ​നം​കു​ടം, ഡേ​വീ​സ് ക​ള​പ്പ​റ​മ്പ​ത്ത്, ബെ​ന്‍​സ​ണ്‍ വ​ട​ക്ക​ന്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ വി​പു​ല​മാ​യ ക​മ്മി​റ്റി പ്ര​വ​ര്‍​ത്തി​ച്ചു​വ​രു​ന്നു.