കാ​ട് വെ​ട്ടി​ത്തെ​ളി​ക്കും, ചോ​ർ​ച്ച പ​രി​ഹ​രി​ക്കും
Thursday, August 14, 2025 1:28 AM IST
തൃ​ശൂ​ർ: കോ​ർ​പ​റേ​ഷ​ൻ ജ​ന​റ​ൽ ആ​ശു​പ​തി​ക്കെ​ട്ടി​ടം കാ​ടു​ക​യ​റി​യ​തി​ലും കെ​ട്ടി​ട​ങ്ങ​ളു​ടെ കോ​ണ്‍​ക്രീ​റ്റ് ത​ക​ർ​ന്ന​തി​ലും അ​ടി​യ​ന്ത​ര​ന​ട​പ​ടി​ക്കു നി​ർ​ദേ​ശം ന​ൽ​കി മേ​യ​ർ എം.​കെ. വ​ർ​ഗീ​സ്. ദീ​പി​ക വാ​ർ​ത്ത​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണു ന​ട​പ​ടി.

മ​ഴ മാ​റി​യാ​ൽ ഉ​ട​ൻ ന​ട​പ​ടി സ്വീ​ക​രി​ക്കാ​നാ​ണു നി​ർ​ദേ​ശം. 'മേ​യ​റേ കാ​ണു​ന്നു​ണ്ടോ? ജ​ന​റ​ൽ ആ​ശു​പ​ത്രി കാ​ടു ക​യ​റു​ന്നു, കോ​ണ്‍​ക്രീ​റ്റു​ക​ൾ ത​ക​രു​ന്നു’ എ​ന്ന ത​ല​ക്കെ​ട്ടി​ൽ ക​ഴി​ഞ്ഞ തി​ങ്ക​ളാ​ഴ്ച ദീ​പി​ക വാ​ർ​ത്ത
പ്ര​സി​ദ്ധീ​ക​രി​ച്ചി​രു​ന്നു.

മോ​ർ​ച്ച​റി റോ​ഡി​ലെ ആ​ശു​പ​ത്രി​ക്കെ​ട്ടി​ട​ത്തി​ൽ വ്യാ​പ​ക​മാ​യി പു​ല്ല് പ​ട​ർ​ന്നു​പി​ടി​ച്ച​തും കോ​ണ്‍​ക്രീ​റ്റു​ക​ൾ ത​ക​ർ​ന്ന​തും പൈ​പ്പു​ക​ളി​ലെ ചോ​ർ​ച്ച​യെ​ത്തു​ട​ർ​ന്ന് മ​ലി​ന​ജ​ലം റോ​ഡി​ലെ യാ​ത്ര​ക്കാ​രു​ടെ ദേ​ഹ​ത്തേ​ക്കു തെ​റി​ക്കു​ന്നു​വെ​ന്നു​മാ​യി​രു​ന്നു ദീ​പി​ക വാ​ർ​ത്ത.
ഇ​തേ​ത്തു​ട​ർ​ന്നാ​ണ് മേ​യ​ർ ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്.