ലോ​റി​യും സ്വ​കാ​ര്യബ​സും കാ​ന​യിലേക്ക് താ​ഴ്ന്നു
Wednesday, August 13, 2025 1:29 AM IST
മു​ണ്ടൂ​ർ: വ​ര​ടി​യം-​കോ​ള​ങ്ങാ​ട്ടു​ക​ര റോ​ഡി​ൽ സ്വ​കാ​ര്യ​ബ​സും മി​ക്സ​ർ ലോ​റി​യും ഇ​രു ഭാ​ഗ​ങ്ങ​ളി​ലും കാ​ന​യി​ൽ താ​ഴ്ന്ന​തു​മൂ​ലം ഇ​ന്ന​ലെ രാ​വി​ലെ ഗ​താ​ഗ​തം പൂ​ർ​ണ​മാ​യി നി​ല​ച്ചു. കൊ​ട്ടേ​ക്കാ​ട് റോ​ഡി​ൽ വ​ര​ടി​യ​ത്തു ക​ട്ടവി​രി​ക്കു​ന്ന പ്ര​വൃ​ത്തി ന​ട​ക്കു​ന്ന​തി​നാ​ൽ ഗ​താ​ഗ​ത​ത​ട​സ​മാ​ണ്.

ഇ​തു​മൂ​ലം വ​ര​ടി​യ​ത്തു​നി​ന്ന് വാ​ഹ​ന​ങ്ങ​ൾ കോ​ള​ങ്ങാ​ട്ടു​ക​ര​യി​ലേ​ക്ക് ക​യ​റാ​ൻ തി​രി​ച്ചു​വി​ട്ടി​രു​ന്ന വ​ഴി​യി​ൽ ഇ​ന്ന​ലെ രാ​വി​ലെ പ​ത്തോ​ടെ എ​തി​ർ​ദി​ശ​ക​ളി​ൽ സ​ഞ്ച​രി​ച്ചി​രു​ന്ന ഒ​രു മി​ക്സ​ർ ലോ​റി​യും സ്വ​കാ​ര്യ​ബ​സും കാ​ന​യി​ൽ താ​ഴു​ക​യും ചെ​റു​വാ​ഹ​ന​ങ്ങ​ൾ​ക്കുപോ​ലും പോ​കാ​ൻ സാ​ധി​ക്കാ​ത്ത രീ​തി​യി​ൽ ഗ​താ​ഗ​തസ്തം​ഭ​നം ഉ​ണ്ടാ​കു​ക​യും ചെ​യ്തു.

തൃ​ശൂ​രി​ലേ​ക്കു പോ​കു​ന്ന ചെ​റു​വാ​ഹ​ന​ങ്ങ​ൾ എ​ല്ലാം മു​തു​വ​റ, പു​ഴ​യ്ക്ക​ൽ ഭാ​ഗ​ത്തെ ഗ​താ​ഗ​ത​ക്കു​രു​ക്ക് ഒ​ഴി​വാ​ക്കാ​ൻ ഈ ​വ​ഴി​യി​ലൂ​ടെ​യാ​ണ് ക​ട​ന്നു​പോ​യിരുന്നത്.