യു​വാ​വി​നെ ആ​ക്ര​മി​ച്ച് ക​വ​ർ​ച്ച: മൂ​ന്നു​പേ​ർ അ​റ​സ്റ്റി​ൽ
Thursday, August 14, 2025 1:28 AM IST
പു​തു​ക്കാ​ട്: യു​വാ​വി​നെ ആ​ക്ര​മി​ച്ച് 20,000 രൂ​പ വീ​തം വി​ല​വ​രു​ന്ന വാ​ച്ചും മൊ​ബൈ​ൽ​ഫോ​ണും ക​വ​ർ​ച്ച ചെ​യ്ത കേ​സി​ൽ മൂ​ന്നു യു​വാ​ക്ക​ളെ പു​തു​ക്കാ​ട് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. സ്റ്റേ​ഷ​ൻ റൗ​ഡി ലി​സ്റ്റി​ൽ​പ്പെ​ട്ട ആ​ന​ന്ദ​പു​രം ഇ​ട​യാ​ട്ടു​മു​റി സ്വ​ദേ​ശി ഞാ​റ്റു​വെ​ട്ടി അ​പ്പു​ട്ടി എ​ന്ന അ​നു​രാ​ജ്, കൊ​റ്റ​നെ​ല്ലൂ​ർ പ​ട്ടേ​പ്പാ​ടം സ്വ​ദേ​ശി​ക​ളാ​യ തൈ​പ്പ​റ​ന്പി​ൽ നി​ഖി​ൽ, വേ​ലാം​പ​റ​ന്പി​ൽ അ​ബ്ദു​ൾ ഷാ​ഹി​ദ് എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

ഇ​ട​യാ​ട്ടു​മു​റി കി​ണ​ർ സ്റ്റോ​പ്പി​ന​ടു​ത്തു​വ​ച്ച് തി​ങ്ക​ളാ​ഴ്ച​യാ​യി​രു​ന്നു സം​ഭ​വം. ക​റു​കു​റ്റി സ്വ​ദേ​ശി ച​ക്യ​ത്ത് റോ​ബി​ൻ കാ​റി​ൽ സു​ഹൃ​ത്താ​യ യു​വ​തി​യെ എ​ട​യാ​റ്റു​മു​റി​യി​ലു​ള്ള വീ​ട്ടി​ലെ​ത്തി​ക്കാ​നാ​യി പോ​കു​ന്പോ​ൾ പ്ര​തി​ക​ൾ
കാ​ർ ത​ട​ഞ്ഞു​നി​ർ​ത്തി ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു
.
പു​തു​ക്കാ​ട്, ആ​ളൂ​ർ, കാ​ട്ടൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ലാ​യി ഒ​ന്പ​തു ക്രി​മി​ന​ൽ​കേ​സു​ക​ളി​ൽ പ്ര​തി​യാ​ണ് അ​നു​രാ​ജ്. പു​തു​ക്കാ​ട് ഇ​ൻ​സ്പെ​ക്ട​ർ ആ​ദം​ഖാ​ൻ, സ​ബ് ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ എ​ൻ. പ്ര​ദീ​പ്, വൈ​ഷ്ണ​വ്, ജി​എ​എ​സ്ഐ പി.​എം. ജി​ജോ, സി​പി​ഒ​മാ​രാ​യ ഫൈ​സ​ൽ, ന​വീ​ൻ​കു​മാ​ർ എ​ന്നി​വ​രാ​ണ് അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്.