കടുപ്പശേരി തിരുഹൃദയ പള്ളി
കടുപ്പശേരി: തിരുഹൃദയ പള്ളിയിലെ ഇടവക മധ്യസ്ഥനായ ഈശോയുടെ തിരുഹൃദയരൂപ പ്രതിഷ്ഠാദിനത്തിന്റെയും പരിശുദ്ധ കന്യകാമറിയത്തിന്റെയും സംയുക്ത തിരുന്നാൾ നാളെ ആഘോഷിക്കും. തിരുനാളിനോടനുബന്ധിച്ചുള്ള കൊടിയേറ്റം വികാരി ജനറാൾ മോണ്‍. ജോസ് മാളിയേക്കൽ നിർവഹിച്ചു. നാളെ രാവിലെ 6.30ന് ദിവ്യബലി, 9.45ന് പ്രസുദേന്തി വാഴ്ച, 10ന് തിരുനാൾ ദിവ്യബലിക്കു ഫാ.ജെയിംസ് പള്ളിപ്പാട്ട് കാർമികത്വം വഹിക്കും. ഫാ. ഏലിയാസ് തെക്കേമുണ്ടയ്ക്കപ്പടവിൽ സന്ദേശം നൽകും. തുടർന്നു തെക്കെ കപ്പേളയിലേക്കും വടക്കേ കപ്പേളയിലേക്കും പ്രദക്ഷിണവും ഉണ്ടാകും.
വികാരി ഫാ. ജോമിൻ ചെരടായി, കൈക്കാരന്മാരായ ജോബി മാളിയേക്കൽ, ജോസ് കൊടിയൻ, അനിൽ ഇമ്മാനുവേൽ വാലിപറന്പിൽ, ജനറൽ കണ്‍വീനർ സിജോയ് തോമസ് ആളൂക്കാരൻ, കേന്ദ്രസമിതി പ്രസിഡന്റ് സാബു വടക്കുഞ്ചേരി എന്നിവരുടെ നേതൃത്വത്തിൽ വിപുലമായ കമ്മിറ്റികൾ ആഘോഷങ്ങൾക്ക് നേതൃത്വം നൽകും.
കണ്ണിക്കര കുരിശുപള്ളി
താഴേക്കാട്: കണ്ണിക്കര കുരിശുപള്ളിയില്‍ പരിശുദ്ധമാതാവിന്റെ സ്വര്‍ഗാരോപണ തിരുനാളിനു കൊടികയറി. തിരുനാളിന്റെ കൊടിയേറ്റുകര്‍മം താഴേക്കാട് മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ തീര്‍ഥാടന ദേവാലയം അസിസ്റ്റന്റ് വികാരി ഫാ. ജോസഫ് തൊഴുത്തിങ്കല്‍ നിര്‍വഹിച്ചു. തിരുനാളിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി വികാരി ഫാ. ആന്റണി മുക്കാട്ടുകരക്കാരന്‍, കൈക്കാരന്മാരായ പോള്സന് ചാതേലി, ബൈജു നെടുമ്പാക്കാരന്‍, ജനറല്‍ കണ്‍വീനര്‍ ജിജോ ബേബി പൈനാടത്ത്, ജോയിന്റ് കണ്‍വീനര്‍ റിജോ ജോസ് ചാതേലി, ഫിനാന്‍സ് കണ്‍വീനര്‍ റോയ് കണ്ണംപുള്ളി എന്നിവര്‍ അറിയിച്ചു.
തുമ്പരശേരി പള്ളി
മാള: തുമ്പരശേരി സെന്റ് മേരീസ് പള്ളിയിൽ സ്വർഗാരോപിത മാതാവിന്റെ തിരുനാൾ നാളെ നടക്കും. തിരുനാൾ കൊടികയറ്റം അമ്പഴക്കാട് ഫൊറോന വികാരി ഫാ. ജോസ് അരിക്കാട്ട് നിർവഹിച്ചു. ഇടവക വികാരി ഫാ. ലിജോ മണിമലകുന്നേൽ സഹകാർമികനായിരുന്നു. തിരുനാൾ ദിനത്തിൽ രാവിലെ 9.45ന് ഊട്ടുനേർച്ച വെഞ്ചിരിപ്പ്, 10 ന് തിരുനാൾ പാട്ടുകുർബാനയിൽ ഫാ. ജെജിൻ കല്ലേലി മുഖ്യകാർമികനാകും. ഫാ. ചാൾസ് ചിറ്റാട്ടുകരക്കാരൻ സന്ദേശം നൽകും . ഉച്ചയ്ക്ക് 12.30 മുതൽ ഊട്ടു നേർച്ച വിതരണം. 17ന് ഇടവകയിലെ കേന്ദ്ര സമിതിയുടെ നേതൃത്വത്തിൽ വൈകിട്ട് 5. 30 മുതൽ ഫുഡ് ഫെസ്റ്റിവൽ ഇതോടൊപ്പം കലാസന്ധ്യയും നടക്കും.
കാരൂർ റോസറി ദേവാലയം
കാരൂർ: ഔവർ ലേഡി ഓഫ് റോസറി ദേവാലയത്തിൽ മാതാവിന്റെ സ്വർഗാരോപണ തിരുനാളിനു ഇടവക വികാരി ഫാ. ജെസ്റ്റിൻ വാഴപ്പിള്ളി കൊടി ഉയർത്തി. ഇന്നു വൈകീട്ട് അഞ്ചിന് പ്രസുദേന്തി വാഴ്ച, ദിവ്യബലി, മാതാവിന്റെ രൂപം എഴുന്നെള്ളിച്ച് പള്ളിചുറ്റി പ്രദക്ഷിണവും സ്നേഹ ഊട്ടും നടത്തും.
തിരുനാൾ ദിനമായ നാളെ രാവിലെ 10 ന് ആഘോഷമായ തിരുനാൾ ദിവ്യബലിക്ക് ഫാ. ജോൺ പാലിയേക്കര സിഎംഐ മുഖ്യകാർമികത്വം വഹിക്കും. ഫാ ആന്റോ ആലപ്പാടൻ സന്ദേശം നൽകും. തിരുനാൾ ആഘോഷങ്ങൾക്ക് ജനറൽ കൺവിനർ ജിയോ ജെ. അരിക്കാട്ട് കൈക്കാരൻമാരായ പി.ജെ പോളി, ജിജോ പാറക്കൽ എന്നിവർ നേതൃത്വം വഹിക്കും.