ട്രാ​ഫി​ക് പ​രി​ഷ്കാ​ര​ത്തി​ൽ വ​ല​ഞ്ഞ് യാ​ത്ര​ക്കാ​ർ
Tuesday, August 12, 2025 2:03 AM IST
തൃ​ശൂ​ർ: തി​ര​ക്കേ​റെ​യു​ള്ള സെ​ന്‍റ് തോ​മ​സ് കോ​ള​ജ് റോ​ഡി​ലെ പോ​ലീ​സി​ന്‍റെ പു​തി​യ ഗ​താ​ഗ​ത​പ​രി​ഷ്കാ​രം ജ​ന​ങ്ങ​ളെ വ​ല​യ്ക്കു​ന്നു. ആ​ന്പ​ക്കാ​ട​ൻ ജം​ഗ്ഷ​നി​ൽ സ്ഥാ​പി​ച്ച ഡി​വൈ​ഡ​റാ​ണു യാ​ത്ര​ക്കാ​രെ ബു​ദ്ധി​മു​ട്ടി​ക്കു​ന്ന​ത്. റോ​ഡി​ന്‍റെ വീ​തി​കു​റ​വും വാ​ഹ​ന​പ്പെ​രു​പ്പ​വും ഇ​ട​റോ​ഡു​ക​ളി​ൽ​നി​ന്നു​ള്ള വാ​ഹ​ന​ങ്ങ​ളു​ടെ ക​യ​റ്റി​റ​ക്ക​വും​മൂ​ലം പൊ​തു​വേ തി​ര​ക്കു​ള്ള ജം​ഗ്ഷ​നി​ൽ പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ൽ സ്ഥാ​പി​ച്ച ഡി​വൈ​ഡ​റാ​ണു പു​തി​യ പ്ര​ശ്ന​ങ്ങ​ൾ​ക്കു വ​ഴി​വ​ച്ച​ത്.

അ​രി​യ​ങ്ങാ​ടി ഭാ​ഗ​ത്തു​നി​ന്നു വ​രു​ന്ന​വ​ർ​ക്കു കി​ഴ​ക്കേ​കോ​ട്ട ഭാ​ഗ​ത്തേ​ക്കു പോ​കു​ന്ന​തി​നും സെ​ന്‍റ് തോ​മ​സ് കോ​ള​ജ് റോ​ഡി​ൽ​നി​ന്നു പ​ള്ളി​ക്കു​ളം റോ​ഡി​ലേ​ക്കോ അ​രി​യ​ങ്ങാ​ടി റോ​ഡി​ലേ​ക്കോ പോ​കു​ന്ന​തി​നും ഇ​തോ​ടെ കൂ​ടു​ത​ൽ ദൂ​രം സ​ഞ്ച​രി​ച്ച് ക​റ​ങ്ങി​വ​രേ​ണ്ട അ​വ​സ്ഥ​യാ​ണ്.

പ​ല​രും പോ​ലീ​സി​ന്‍റെ ക​ണ്ണു​വെ​ട്ടി​ച്ച് ജം​ഗ്ഷ​നി​ൽ യു​ടേ​ണ്‍ എ​ടു​ക്കു​ന്ന​ത് അ​പ​ക​ട​ങ്ങ​ൾ​ക്കും ഗ​താ​ഗ​ത​ക്കു​രു​ക്കി​നും ഇ​ട​യാ​ക്കു​ന്നു​ണ്ട്. നേ​ര​ത്തേ ഒ​രു ഹോം​ഗാ​ർ​ഡ് മാ​ത്രം ഗ​താ​ഗ​തം നി​യ​ന്ത്രി​ച്ചി​രു​ന്ന സ്ഥാ​ന​ത്തു നി​ല​വി​ൽ മൂ​ന്നു പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ സേ​വ​ന​മെ​ങ്കി​ലും വേ​ണ​മെ​ന്ന അ​വ​സ്ഥ​യാ​ണ്.