ക​ൽ​പ്പ​ണി​ക്കാ​ര​ൻ കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു
Wednesday, August 13, 2025 11:14 PM IST
ക​യ്പ​മം​ഗ​ലം : കൂ​രി​ക്കു​ഴി​യി​ൽ ക​ൽ​പ്പ​ണി​ക്കാ​ര​ൻ കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു. പെ​രി​ഞ്ഞ​നം കു​റ്റി​ല​ക്ക​ട​വ് സ്വ​ദേ​ശി തോ​ട്ടു​പ​റ​മ്പി​ൽ ജ​യ​ച​ന്ദ്ര​ൻ (57) ആ​ണ് മ​രി​ച്ച​ത്.

ക​ഴി​ഞ്ഞ ദി​വ​സം വൈ​കീ​ട്ട് ആറോ​ടെ​യാ​ണ് സം​ഭ​വം. കൂ​രി​ക്കു​ഴി പ​ഞ്ഞം​പ​ള്ളി ഭാ​ഗ​ത്ത് ജോ​ലി​ക്ക് എ​ത്തി​യ​താ​യി​രു​ന്നു ഇ​ദേ​ഹം. ജോ​ലി ക​ഴി​ഞ്ഞ ശേ​ഷം വീ​ട്ടി​ൽ പോ​കാ​നാ​യി ബ​‌സ് സ്റ്റോ​പ്പി​ലേ​ക്ക് പോ​കും വ​ഴി​യാ​ണ് കു​ഴ​ഞ്ഞു​വീ​ണ​ത്.

ഉ​ട​ൻ ത​ന്നെ ചെ​ന്ത്രാ​പ്പി​ന്നി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും പി​ന്നീ​ട് കൊ​ടു​ങ്ങ​ല്ലൂ​രി​ലെ ആ​ശു​പ​ത്രി​യി​ലും എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

പോ​സ്റ്റ് മോ​ർ​ട്ടം ന​ട​പ​ടി​ക​ൾ​ക്ക് ശേ​ഷം മൃ​ത​ദേ​ഹം ഇ​ന്ന് സം​സ്ക​രി​ക്കും.