സെ​പ്റ്റി​ക് ടാ​ങ്കി​ൽ വീ​ണ പ​ശു​വി​നെ ര​ക്ഷ​പ്പെ​ടു​ത്തി
Thursday, August 14, 2025 1:28 AM IST
ഒ​ല്ലൂ​ർ: തൈ​ക്കാ​ട്ടു​ശേരി​യി​ൽ അ​യ​ൽ​വാ​സി​യു​ടെ വീ​ട്ടി​ലെ സെ​പ്റ്റി​ക് ടാ​ങ്കി​ൽ വീ​ണ പ​ശു​വി​നെ അ​ഗ്നി​ശ​മ​ന സേ​ന ര​ക്ഷ​പ്പെ​ടു​ത്തി. കു​റ്റ​ക്കാ​ര​ൻ മേ​രി​യു​ടെ 12 അ​ടി​യോ​ളം താ​ഴ്ച്ചയു​ള്ള സെ​പ്റ്റി​ക് ടാ​ങ്കി​ലേ​ക്കാ​ണ് വ​ർ​ഗീ​സി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള പ​ശു വീ​ണ​ത്. അ​ഗ്നി​ശ​മ​ന‌സേ​ന അ​സി​സ്റ്റ​ന്‍റ് സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ അ​നി​ൽ​കു​മാ​റിന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള സം​ഘ​മാ​ണ് പ​ശു​വി​നെ ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്. ​

റോ​പ്പ് ഉ​പ​യോ​ഗി​ച്ചാ​ണ് പ​ശു​വി​നെ ര​ക്ഷ​പ്പെടു​ത്തി​യ​ത്. അ​സി​. ഫ​യ​ർ ഓ​ഫീ​സ​ർ അ​നി​ൽ, റെ​സ്ക്യൂ ഓ​ഫീ​സ​ർ​മാ​രാ​യ വി. ​ര​മേ​ശ്‌, വി.​എ​സ്. സ​ജേ​ഷ്, വി. ​ഗു​രു​വാ​യൂ​ര​പ്പ​ൻ, കെ. സ​ജീ​ഷ്, ​ബി. ദി​നേ​ശ്, ​ഐ. ബി​ജോ​യ്‌, ​കെ.എ​സ്. സു​ബൈ​ർ, എ​സ്. ഷ​ജി​ൻ, ഹോം ​ഗാ​ർ​ഡ് വി​ജ​യ​ൻ എ​ന്നി​വ​ർ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​നു നേ​തൃ​ത്വം ന​ൽ​കി.