വ​ട​ക്കാ​ഞ്ചേ​രി റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ സ​ന്ദ​ർ​ശി​ച്ച്‌ പി.​കെ. കൃ​ഷ്ണ​ദാ​സ്‌
Wednesday, August 13, 2025 1:29 AM IST
വ​ട​ക്കാ​ഞ്ചേ​രി: റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ സ​ന്ദ​ർ​ശി​ച്ച്‌ മു​ൻ പി​എ​സി ചെ​യ​ർ​മാ​ൻ പി .​കെ. കൃ​ഷ്ണ​ദാ​സ്‌. അ​മൃ​ത്‌ പ​ദ്ധ​തി ഉ​ൾ​പ്പെ​ടു​ത്തി വ​ട​ക്കാ​ഞ്ചേ​രി റെ​യി​ൽ​വെ സ്റ്റേ​ഷ​നി​ൽ ന​ട​ക്കു​ന്ന വി​ക​സ​ന പ​ദ്ധ​തി​ക​ൾ ഡി​സം​ബ​റി​ൽ നാ​ടി​നു സ​മ​ർ​പ്പി​ക്കു​മെ​ന്ന് കൃ​ഷ്ണ​ദാ​സ് പ​റ​ഞ്ഞു.

റെ​യി​ൽവേ പ്ലാ​റ്റ്‌ ഫോം, ​മേ​ൽ​ക്കൂ​ര​ക​ളു​ടെ നീ​ളം വ​ർ​ധി​പ്പി​ക്ക​ൽ, കോ​വി​ഡ്‌ കാ​ല​ത്ത്‌ നി​ർ​ത്ത​ലാ​ക്കി​യ ട്രെ​യി​നു​ക​ളു​ടെ സ്റ്റോ​പ്പു​ക​ൾ പു​നഃ​സ്ഥാ​പി​ക്ക​ൽ എ​ന്നി​വ മ​ന്ത്രി​യു​ടെ ശ്ര​ദ്ധ​യി​ൽപെ​ടു​ത്തു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. മേ​ൽ​പ്പാ​ല​ങ്ങ​ളു​ടെ നി​ർ​മാ​ണ​ത്തി​ൽ എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​ർ അ​ലം​ഭാവം കാ​ട്ടു​ക​യാ​ണെ​ന്ന് അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി.

ബി​ജെ​പി നോ​ർ​ത്ത്‌ ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി വി​പി​ൻ കൂ​ടി​യേ​ട​ത്ത്‌, ജി​ല്ലാ സെ​ക്ര​ട്ട​റി നി​ത്യ​സാ​ഗ​ർ, മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് കെ.​കെ. ര​ഞ്ജി​ത്ത്‌, നേ​താ​ക്ക​ളാ​യ കെ.​ആ​ർ. ബി​നീ​ഷ്‌, എ​സ്. രാ​ജു, റീ​ന സ​ന്തോ​ഷ്‌ എ​ന്നി​വ​രും കൃ​ഷ്ണ​ദാ​സി​നൊ​പ്പം ഉ​ണ്ടാ​യി​രു​ന്നു. മാ​രാ​ത്തു​കു​ന്ന്, മു​ള്ളൂ​ർ​ക്ക​ര, പൈ​ങ്കു​ളം ​റോ​ഡ്‌ എ​ന്നി​വി​ട​ങ്ങ​ളി​ലും സം​ഘം സ​ന്ദ​ർ​ശി​ച്ചു.