എ​ട​മു​ട്ട​ത്ത് ഹോ​ട്ട​ൽ ജീ​വ​ന​ക്കാ​രെ ആ​ക്ര​മി​ച്ച മൂ​ന്നുപേ​ർ അ​റ​സ്റ്റി​ൽ
Wednesday, August 13, 2025 1:29 AM IST
തൃ​പ്ര​യാ​ർ: ഓ​ർ​ഡ​ർ ചെ​യ്ത ഷ​വ​ർ​മ കി​ട്ടാ​ൻ വൈ​കി​യ​തി​ന് എ​ട​മു​ട്ട​ത്തെ മ​ല്ലൂ​സ് മ​ക്കാ​നി ഹോ​ട്ട​ലി​ലെ ജീ​വ​ന​ക്കാ​രെ ആ​ക്ര​മി​ച്ച കേ​സി​ൽ മൂ​ന്നുപേ​ർ അ​റ​സ്റ്റി​ൽ.

എ​ട​ത്തി​രു​ത്തി സ്വ​ദേ​ശി ചി​ന്ന വീ​ട്ടി​ൽ നൗ​ഫ​ൽ (25), ചൂ​ലൂ​ർ സ്വ​ദേ​ശി വ​ലി​യ​ക​ത്ത് വീ​ട്ടി​ൽ ആ​ഷി​ക് (27), ചെ​ന്ത്രാ​പ്പി​ന്നി സ്വ​ദേ​ശി പ​ള്ളി​പ​റ​മ്പി​ൽ വീ​ട്ടി​ൽ ഷാ​ഹി​ൽ (23) എ​ന്നി​വ​രെ​യാ​ണ് വ​ല​പ്പാ​ട് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

തി​ങ്ക​ളാ​ഴ്ച രാ​ത്രി 10.30 ഓ​ടെ ഹോ​ട്ട​ലി​ലെ​ത്തി​യ പ്ര​തി​ക​ൾ ഷ​വ​ർ​മ ഓ​ർ​ഡ​ർ ചെ​യ്തി​രു​ന്നു. ഓ​ർ​ഡ​ർ ചെ​യ്ത ഭ​ക്ഷ​ണം കി​ട്ടാ​ൻ വൈ​കി​യെ​ന്നുപ​റ​ഞ്ഞ് പ്ര​തി​ക​ൾ ഉ​ട​മ​യേ​യും ഹോ​ട്ട​ലി​ലെ മ​റ്റ് ജീ​വ​ന​ക്കാ​രെ​യും അ​സ​ഭ്യം പ​റ​യു​ക​യും ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ആ​ക്ര​മി​ച്ച് പ​രി​ക്കേ​ൽ​പ്പി​ക്കു​ക​യു​മാ​യി​രു​ന്നു.

സം​ഭ​വ​ത്തി​ൽ ഉ​ട​മ വ​ല​പ്പാ​ട് ക​ര​യാ​മു​ട്ടം സ്വ​ദേ​ശി പൊ​ക്കാ​ക്കി​ല്ല​ത്ത് വീ​ട്ടി​ൽ മു​ഹ്സി​ൻ ന​ൽ​കി​യ പ​രാ​തി​യി​ൽ വ​ല​പ്പാ​ട് പോ​ലീ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ലാ​ണ് പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്.
വ​ല​പ്പാ​ട് പോ​ലീ​സ് സ​റ്റേ​ഷ​ൻ ഇ​ൻ​സ്പെ​ക്ട​ർ അ​നി​ൽ കു​മാ​ർ, സ​ബ് ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ എ​ബി​ൻ, ആ​ന്‍റ​ണി ജി​മ്പി​ൾ, സിപിഒമാ​രാ​യ ശ്യാം, ​സു​ബൈ​ർ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് പ്ര​തി​കളെ അ​റ​സ്റ്റ് ചെ​യ്ത​ത്.