കൊട്ടേക്കാട്
സെന്റ് മേരീസ്
കൊട്ടേക്കാട്: മരിയൻ തീർഥാടനകേന്ദ്രമായ കൊട്ടേക്കാട് സെന്റ് മേരീസ് അസംപ്ഷൻ ഫൊറോന ദേവാലയത്തിലെ സ്വർഗാരോപിതമാതാവിന്റെ തിരുനാളിനു കൊടിയേറി. ഫൊറോന വികാരി ഫാ. ഫ്രാങ്കോ കവലക്കാട്ട് കൊടിയേറ്റം നിർവഹിച്ചു.
ഇന്നു വൈകീട്ട് 5.30ന് കൂടുതുറക്കൽ, പ്രദക്ഷിണം, പ്രസുദേന്തിവാഴ്ച. നാളെ രാവിലെ 6.30 നും വൈകീട്ട് നാലിനും വിശുദ്ധ കുർബാന. രാവിലെ 9.30ന് ആഘോഷമായ തിരുനാൾ പാട്ടുകുർബാനയ്ക്കു റവ. ഡോ. ബിൽജു വാഴപ്പിള്ളി മുഖ്യകാർമികനാകും. പോളി തൈക്കാട്ടിലാണ് ഇക്കുറി തിരുനാൾ ആഘോഷ പ്രസുദേന്തി.
സ്നേഹപുരം
സെന്റ് ജോസഫ്സ്
ചെങ്ങാലൂർ: സ്നേഹപുരം സെന്റ് ജോസഫ്സ് ദേവാലയത്തിലെ പരിശുദ്ധ വേളാങ്കണ്ണി മാതാവിന്റെ തിരുനാൾ ഇന്നും നാളെയും ആഘോഷിക്കും.
ഇന്നു വൈകീട്ട് 6.15 ന് പ്രസുദേന്തിവാഴ്ച, വിശുദ്ധ കുർബാന, ലദീഞ്ഞ്, നൊവേന, കൂടുതുറക്കൽ, പ്രദക്ഷിണം, രൂപം എഴുന്നള്ളിച്ചുവയ്ക്കൽ എന്നീ തിരുക്കർമങ്ങൾക്ക് ഫാ. ഡേവിസ് പുലിക്കോട്ടിൽ മുഖ്യകാർമികത്വം വഹിക്കും.
നാളെ രാവിലെ 9.45ന് മഹാപ്രസുദേന്തി വാഴ്ച. 10 ന് നടക്കുന്ന ആഘോഷമായ ദിവ്യബലിക്ക് ഫാ. അജോ വടക്കേട്ട് എംഎസ്ജെ മുഖ്യകാർമികത്വം വഹിക്കും. ഫാ. സെബാസ്റ്റ്യൻ കോയിക്കര എംഎസ്ജെ സന്ദേശം നൽകും. തുടർന്ന് നേർച്ചയൂട്ടും ഉണ്ടായിരിക്കും.
കോട്ടപ്പടി
സെന്റ് ലാസേഴ്സ്
ഗുരുവായൂർ: കോട്ടപ്പടി സെന്റ് ലാസേഴ്സ് ദേവാലയത്തിൽ മാതാവിന്റെ സ്വർഗാരോപണ തിരുനാൾ കൊടിയേറി. നാളെയാണ് തിരുനാളാഘോഷം. വികാരി ഫാ. ഷാജി കൊച്ചുപുരയ്ക്കൽ കൊടിയേറ്റം നിർവഹിച്ചു.
ഇന്നു വൈകീട്ട് ആറിന് വിശുദ്ധ കുർബാന, ലദീഞ്ഞ്, നോവേന, തുടർന്ന് കൂട് തുറക്കൽ, പ്രദിക്ഷണം എന്നിവയാണ്. തിരുനാൾ ദിനമായ നാളെ രാവിലെ 5.45നും എഴിനും വിശുദ്ധ കുർബാന, വൈകീട്ട് നാലിന് തിരുനാൾ കുർബാന, ലദീഞ്ഞ്, നൊവേന, പ്രദക്ഷിണം, നേർച്ച ഭക്ഷണം, വർണ മഴ. തുടർന്ന് ബാൻഡ് മേളം.
ചടങ്ങുകൾക്ക് സഹ. വികാരി ഫാ. തോമസ് ഊക്കൻ, ട്രസ്റ്റിമാരായ സെബി താണിക്കൽ, കെ.പി.പോളി, വി.കെ. ബാബു, സി.കെ. ഡേവിസ്, പിആർഒ ബിജു അന്തിക്കാട്ട് എന്നിവർ പങ്കെടുത്തു.
ഏനാമാക്കൽ പരിശുദ്ധ കർമലമാത
ഏനാമാക്കൽ: പരിശുദ്ധ കർമല മാതാവിന്റെ ദേവാലയത്തിൽ പരിശുദ്ധ കന്യകാമറിയത്തിന്റെ സ്വർഗാരോപണ ദർശനത്തിരുനാളിനു തുടക്കമായി. ഇന്നു രാവിലെ 6.30 ന് വിശുദ്ധ കുർബാന. വൈകിട്ട് ആറിന് തിരിവെഞ്ചരിപ്പ്, വേസ്പര, വിശുദ്ധ കുർബാന, വിശുദ്ധരുടെ തിരുസ്വരൂപം എഴുന്നള്ളിപ്പ്, എന്നിവയ്ക്ക് വികാരി ഫാ. ജയ്സൺ തെക്കുംപുറം മുഖ്യകാർമികത്വം വഹിക്കും. തുടർന്ന് തിരുനാൾ ഊട്ടും ഫാൻസി വെടിക്കെട്ടും ബാൻഡ് മേളവും അരങ്ങേറും.
തിരുനാൾ ദിവസമായ നാളെ രാവിലെ 6.30 ന് ദിവ്യബലി, 10 നുള്ള ആഘോഷമായ തിരുനാൾ ഗാന പൂജയ്ക്കും തിരുനാൾ സന്ദേശത്തിനും ഫാ. ഷിൻസ് ആന്റണി പോട്ടോക്കാരൻ സിഎംഐ മുഖ്യകാർമികത്വം വഹിക്കും.
വൈകീട്ട് 4.30ന് ഫാ. ജോൺ കിടങ്ങന്റെ കാർമികത്വത്തിലുള്ള ദിവ്യബലിയെ തുടർന്ന് വാദ്യമേളങ്ങളുടെയും മുത്തുക്കുടകളുടെയും അകമ്പടിയോടെ തിരുനാൾ പ്രദക്ഷിണം. രാത്രി ഏഴിന് സിനിമ പ്രദർശനവും ഉണ്ടായിരിക്കും.
ശനിയാഴ്ച രാവിലെ 6.30ന് വിശുദ്ധ കുർബാന തുടർന്ന് ഇടവകയിൽ നിന്നും മരിച്ചുപോയവർക്കുവേണ്ടിയുള്ള വലിയ ഒപ്പീസ്, സെമിത്തേരി സന്ദർശനം എന്നിവയും ഉണ്ടായിരിക്കും.