ഗു​രു​വാ​യൂ​രി​ല്‍ ചി​ങ്ങ​മ​ഹോ​ത്സ​വ​ത്തി​നു കൊ​ടി​യേ​​റി; 251 പേ​രു​ടെ മ​ഞ്ജു​ളാ​ല്‍​ത്ത​റ​മേ​ളം 17ന്
Thursday, August 14, 2025 1:28 AM IST
ഗു​രു​വാ​യൂ​ര്‍: പൊ​ന്നി​ന്‍ ചി​ങ്ങ​മാ​സ​ത്തെ വ​ര​വേ​ല്‍​ക്കാ​നാ​യി പു​രാ​ത​ന ത​റ​വാ​ട്ടു കൂ​ട്ടാ​യ്മ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ 17ന് ​ന​ട​ക്കു​ന്ന ചി​ങ്ങ​മ​ഹോ​ത്സ​വ​ത്തി​നു കൊ​ടി​യേ​റി.​ മ​ഞ്ജു​ളാ​ലി​നുസ​മീ​പം ഗു​രു​വാ​യൂ​ർ ക്ഷേ​ത്രം ഊ​രാ​ള​ൻ മ​ല്ലി​ശേരി പ​ര​മേ​ശ്വ​ര​ൻ ന​മ്പൂ​തി​രി​പ്പാ​ട് കൊ​ടി​യേ​റ്റം നി​ർ​വ​ഹി​ച്ചു. മേ​ള പ്ര​മാ​ണി ഗു​രു​വാ​യൂ​ർ ജ​യ​പ്ര​കാ​ശി​ന്‍റെ കേ​ളി​കൊ​ട്ട് അ​ക​മ്പ​ടി​യാ​യി.

തു​ട​ര്‍​ന്ന് വി​വി​ധ സ​മു​ദാ​യാ​ചാ​ര്യ​ന്മാ​ര്‍ ചേ​ര്‍​ന്ന് സ​മു​ദാ​യ സ​മ​ന്വ​യ ദീ​പ​സ​മ​ര്‍​പ്പ​ണം ന​ട​ത്തി.​ചി​ങ്ങ​മ​ഹോ​ത്സ​വ​ത്തി​ന്‍റെ ഭാ​ഗ​മാ​യി 17ന് ​ഉ​ച്ച​തി​രി​ഞ്ഞ് മൂ​ന്നി​ന് 251 ക​ലാ​കാ​ര​ന്മാ​ര്‍ അ​ണി​നി​ര​ക്കു​ന്ന മ​ഞ്ജു​ളാ​ല്‍​ത്ത​റ​മേ​ളം ന​ട​ക്കും.​ തു​ട​ര്‍​ന്ന് സ​ന്ധ്യ​യോ​ടെ മ​ഞ്ജു​ളാ​ലി​ല്‍നി​ന്ന് ഗു​രു​വാ​യൂ​ര്‍ ക്ഷേ​ത്ര​സ​ന്നി​ധി​യി​ലേ​ക്കു പ​ഞ്ച​വാ​ദ്യ​ത്തി​ന്‍റെ അ​ക​മ്പ​ടി​യി​ല്‍ ഭ​ജ​നഘോ​ഷ​യാ​ത്ര​യാ​ണ്. ഘോ​ഷ​യാ​ത്ര സ​മാ​പി​ച്ചാ​ല്‍ ക്ഷേ​ത്ര​ത്തി​നു മു​ന്നി​ലെ കി​ഴ​ക്കേ ദീ​പ​സ്തം​ഭ​ത്തി​നു മു​ന്നി​ല്‍ ഐ​ശ്വ​ര്യ വി​ള​ക്ക് സ​മ​ര്‍​പ്പ​ണം ന​ട​ക്കും. 500 വി​ള​ക്കു​ക​ളാ​ണ് സ​മ​ര്‍​പ്പി​ക്കു​ന്ന​ത്.​

ഭാ​ര​വാ​ഹി​ക​ളാ​യ കെ.ടി. ശ​ിവ​രാ​മ​ന്‍നാ​യ​ര്‍, അ​നി​ല്‍ ക​ല്ലാ​റ്റ്, ര​വി ച​ങ്ക​ത്ത്, ബാ​ല​ന്‍ വാ​റ​ണാ​ട്ട്, ശ്രീ​ധ​ര​ൻ മാ​മ്പു​ഴ എ​ന്നി​വ​ര്‍ പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ പ​ങ്കെ​ടു​ത്തു.