പ്ര​തി​ഷേ​ധ​മാ​ർ​ച്ചു​മാ​യി സി​പി​എം
Thursday, August 14, 2025 1:28 AM IST
തൃ​ശൂ​ർ: സി​പി​എം ജി​ല്ലാ ക​മ്മി​റ്റി ഓ​ഫീ​സി​ലേ​ക്കു ബി​ജെ​പി ന​ട​ത്തി​യ മാ​ർ​ച്ചി​ൽ പ്ര​തി​ഷേ​ധി​ച്ച് സി​പി​എം കോ​ർ​പ​റേ​ഷ​ൻ ഓ​ഫീ​സി​ലേ​ക്കു മാ​ർ​ച്ച് ന​ട​ത്തി.

ബി​ജെ​പി ന​ട​ത്തി​യ മാ​ർ​ച്ചി​നി​ടെ ജി​ല്ലാ ക​മ്മി​റ്റി ഓ​ഫീ​സി​ലേ​ക്കു തീ​പ്പ​ന്ത​മെ​റി​ഞ്ഞെ​ന്നും രാ​ഷ്ട്രീ​യ​പാ​ർ​ട്ടി​ക​ൾ ത​മ്മി​ലു​ള്ള ജ​നാ​ധി​പ​ത്യ​ധാ​ര​ണ ലം​ഘി​ച്ചെ​ന്നും ആ​രോ​പി​ച്ച് സി​പി​എം ജി​ല്ലാ ക​മ്മി​റ്റി ഓ​ഫീ​സി​ൽ​നി​ന്ന് ആ​രം​ഭി​ച്ച പ്ര​ക​ട​നം കോ​ർ​പ​റേ​ഷ​ൻ ഓ​ഫീ​സ് പ​രി​സ​ര​ത്തു സ​മാ​പി​ച്ചു.

ജി​ല്ലാ സെ​ക്ര​ട്ട​റി കെ.​വി. അ​ബ്ദു​ൾ​ഖാ​ദ​ർ ഉ​ദ്ഘാ​ട​നം​ചെ​യ്തു. ഒ​ല്ലൂ​ർ ഏ​രി​യ സെ​ക്ര​ട്ട​റി എ​ൻ.​എ​ൻ. ദി​വാ​ക​ര​ൻ, ജി​ല്ലാ ക​മ്മി​റ്റി​യം​ഗം ഉ​ഷ പ്ര​ഭു​കു​മാ​ർ, മ​ണ്ണു​ത്തി ഏ​രി​യ സെ​ക്ര​ട്ട​റി എം.​എ​സ്. പ്ര​ദീ​പ്കു​മാ​ർ, തൃ​ശൂ​ർ ഏ​രി​യ സെ​ക്ര​ട്ട​റി അ​നൂ​പ് ഡേ​വി​സ് കാ​ട എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.