മ​തേ​ത​ര​ത്വം സം​ര​ക്ഷി​ക്ക​പ്പെ​ട​ണം: തോ​മ​സ് ഉ​ണ്ണി​യാ​ട​ന്‍
Tuesday, August 12, 2025 2:03 AM IST
ഇ​രി​ങ്ങാ​ല​ക്കു​ട: ഇ​ന്ത്യ​ന്‍ ഭ​ര​ണ​ഘ​ട​ന ഉ​റ​പ്പു ന​ല്‍​കു​ന്ന മ​തേ​ത​ര​ത്വം ന​മ്മു​ടെ രാ​ജ്യ​ത്ത് സം​ര​ക്ഷി​ക്ക​പ്പെ​ടു​ക​ത​ന്നെ വേ​ണ​മെ​ന്ന് കേ​ര​ള കോ​ണ്‍​ഗ്ര​സ് ഡെ​പ്യൂ​ട്ടി ചെ​യ​ര്‍​മാ​ന്‍ അ​ഡ്വ. തോ​മ​സ് ഉ​ണ്ണി​യാ​ട​ന്‍. ഛത്തീ​സ്ഗ​സി​ല്‍ ക​ന്യാ​സ്ത്രീ​ക​ള്‍ ആക്രമിക്ക​പ്പെ​ട്ട​തി​നു​പി​ന്നാ​ലെ ഒ​ഡീ​ഷ​യി​ലും ക​ന്യാ​സ്ത്രീ​ക​ളും വൈ​ദി​ക​രും ആക്രമി​ക്ക​പ്പെ​ട്ട​തി​ല്‍ പ്ര​തി​ഷേ​ധി​ച്ച് കേ​ര​ള കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​നത​ല​ത്തി​ല്‍ ന​ട​ത്തു​ന്ന പ്ര​തി​ഷേ​ധ കൂ​ട്ടാ​യ്മ​യു​ടെ ഭാ​ഗ​മാ​യി കേ​ര​ള കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​ര്‍ അ​രി​പ്പാ​ല​ത്തു ന​ട​ത്തി​യ പ്ര​തി​ഷേ​ധ​സം​ഗ​മം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

സം​സ്ഥാ​ന സ്റ്റി​യ​റിം​ഗ് ക​മ്മി​റ്റി അം​ഗം റോ​ക്കി ആ​ളൂ​ക്കാ​ര​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി മി​നി മോ​ഹ​ന്‍​ദാ​സ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഭാ​ര​വാ​ഹി​ക​ളാ​യ സേ​തു​മാ​ധ​വ​ന്‍ പ​റ​യം​വ​ള​പ്പി​ല്‍, സി​ജോ​യ് തോ​മ​സ്, പി.​ടി. ജോ​ര്‍​ജ്, ജോ​മോ​ന്‍ ജോ​ണ്‍​സ​ന്‍ ചേ​ലേ​ക്കാ​ട്ടു​പ​റ​മ്പി​ല്‍, വി​നോ​ദ് ചേ​ലൂ​ക്കാ​ര​ന്‍, വ​ത്സ ആ​ന്‍റു മാ​ളി​യേ​ക്ക​ല്‍, സി​ജോ​യി​ന്‍ ജോ​സ​ഫ് ച​ക്കാ​ല​മ​റ്റ​ത്ത്, ജ​യ​ന്‍ പ​നോ​ക്കി​ല്‍, സു​രേ​ഷ് പ​നോ​ക്കി​ല്‍, സു​രേ​ഷ് പാ​റ​പ്പു​റ​ത്ത്, റാ​ഫി എ​രു​മ​ക്കാ​ട്ടു​പ​റ​മ്പി​ല്‍, തുടങ്ങിയവ​ര്‍ പ്ര​സം​ഗി​ച്ചു.