കൃഷി​യും വ്യ​വ​സാ​യ​വും: സം​സ്ഥാ​നത​ല കോ​ണ്‍​ക്ലേ​വ് സം​ഘ​ടി​പ്പി​ച്ചു
Wednesday, August 13, 2025 1:29 AM IST
മ​റ്റ​ത്തൂ​ര്‍: കൃ​ഷി​യും വ്യ​വ​സാ​യ​വും ഒ​ന്നി​ച്ചു​വ​ള​രു​ന്ന കേ​ര​ളം എ​ന്ന ആ​ശ​യ​ത്തെ ആ​സ്പ​ദ​മാ​ക്കി മ​റ്റ​ത്തൂ​ര്‍ ലേ​ബ​ര്‍ കോ​ണ്‍​ട്രാ​ക്റ്റ് സ​ഹ​ക​ര​ണ സം​ഘം അ​ഗ്രി ഇ​ന്‍​ഡ് സി​ന​ര്‍​ജി കോ​ണ്‍​ക്ലേ​വ് സം​ഘ​ടി​പ്പി​ച്ചു.

കെ.​കെ.​ രാ​മ​ച​ന്ദ്ര​ന്‍ എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു. സം​സ്ഥാ​ന ഔ​ഷ​ധസ​സ്യ​ബോ​ര്‍​ഡ് ചീ​ഫ് എ​ക്‌​സി​ക്യൂ​ട്ടീ​വ് ഓ​ഫി​സ​ര്‍ ഡോ.​ടി.​കെ.​ ഹൃ​ദി​ക് അ​ധ്യ​ക്ഷ​തവ​ഹി​ച്ചു. ഔ​ഷ​ധി ചെ​യ​ര്‍​പേ​ഴ്‌​സ​ണും മു​ന്‍ എം​എ​ല്‍​എ​യു​മാ​യ ശോ​ഭ​ന ജോ​ര്‍​ജ്, മ​റ്റ​ത്തൂ​ര്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്് അ​ശ്വ​തി വി​ബി, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം എം.​ആ​ര്‍.​ ര​ഞ്ജി​ത്, മ​റ്റ​ത്തൂ​ര്‍ ലേ​ബ​ര്‍ സൊ​സൈ​റ്റി പ്ര​സി​ഡ​നന്‍റ് ടി.​എ.​ ഉ​ണ്ണി​കൃ​ഷ്ണ​ന്‍, സെ​ക്ര​ട്ട​റി കെ.​പി. ​പ്ര​ശാ​ന്ത് , വൈ​സ് പ്ര​സി​ഡ​ന്‍റ് എ.​ സു​നി​ല്‍​കു​മാ​ര്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

മു​ന്‍​മ​ന്ത്രി​മാ​രാ​യ പ്ര​ഫ.​സി.​ ര​വീ​ന്ദ്ര​നാ​ഥ്, ടി.​എം.​ തോ​മ​സ് ഐ​സ​ക്, ഓ​ള്‍ ഇ​ന്ത്യ മെ​ഡി​സി​ന​ല്‍ മാ​നു​ഫാ​ക്‌​ചേ​ഴ്‌​സ് ഓ​ര്‍​ഗ​നൈ​സേ​ഷ​ന്‍ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ഡോ.​ഡി.​ രാ​മ​നാ​ഥ​ന്‍, ഗു​രു​വാ​യൂ​ര്‍ ദേ​വ​സ്വം ബോ​ര്‍​ഡ് മു​ന്‍ ചെ​യ​ര്‍​മാ​ന്‍ കെ.​ബി.​ മോ​ഹ​ന്‍​ദാ​സ്, ഡോ. ​കൃ​ഷ്ണ​ന്‍​മൂ​സ് തു​ട​ങ്ങി​യ​വ​ര്‍ വി​വി​ധ സെ​ഷ​നു​ക​ളി​ല്‍ വി​ഷ​യാ​വ​ത​ര​ണം ന​ട​ത്തി.

മു​രി​യാ​ട് ഗ്രാ​മപ​ഞ്ചാ​യ​ത്തു പ്ര​സി​ഡ​ന്‍റ് ജോ​സ് ജെ.​ചി​റ്റി​ല​പ്പി​ള്ളി , കു​ടും​ബ​ശ്രീ ജി​ല്ലാ മി​ഷ​ന്‍ കോ -ഓ​ര്‍​ഡി​നേ​റ്റ​ര്‍ ഡോ .​ സ​ലി​ല്‍, പ്രഫ. മി​നി രാ​ജ് എ​ന്നി​വ​രും പ്ര​സം​ഗി​ച്ചു.