ബ​സി​ന്‍റെ ചി​ല്ലു​ത​ക​ർ​ന്ന് ഡ്രൈ​വ​ർ​ക്കും ര​ണ്ടു സ്ത്രീ​ക​ൾ​ക്കും പ​രി​ക്ക്
Thursday, August 14, 2025 1:28 AM IST
ഗു​രു​വാ​യൂ​ർ: കോ​ള​ജ് സി​ദ്യാ​ർ​ഥി​ക​ൾ സ്വ​കാ​ര്യ ബ​സ് ത​ട​ഞ്ഞു. ബ​സി​ന്‍റെ ചി​ല്ലു​ത​ക​ർ​ന്ന് ഡ്രൈ​വ​ർ​ക്കും ര​ണ്ടു സ്ത്രീ​ക​ൾ​ക്കും പ​രി​ക്കേ​റ്റു.

തൊ​ഴി​യൂ​ർ ഐ​സി​എ കോ​ള​ജി​ന് മു​മ്പി​ൽ ഇ​ന്ന​ലെ വൈ​കി​ട്ട് ആ​റോ​ടെ​യാ​ണ് സം​ഭ​വം. ശു​രു​വാ​യൂ​ർ - പൊ​ന്നാ​നി റൂ​ട്ടി​ൽ ഓ​ടു​ന്ന ഫ​ർ​ഹാ​ന ബ​സാ​ണ് ത​ട​ഞ്ഞ​ത്.

ബ​സി​ന്‍റെ ഇ​ട​തു​വ​ശ​ത്തെ ചി​ല്ല് ത​ക​ർ​ന്നു. ഈ ​ഭാ​ഗ​ത്തി​രു​ന്ന യാ​ത്ര​ക്കാ​രി​യു​ടെ മു​ഖ​ത്ത് ചി​ല്ലു​ത​റ​ച്ച് പ​രി​ക്കേ​റ്റു. മ​റ്റൊ​രു യാ​ത്ര​ക്കാ​രി​ക്കും ബ​സ് ഡ്രൈ​വ​ർ ഷി​ജു​വി​നും പ​രി​ക്കേ​റ്റു.

സ്റ്റോ​പ്പി​ൽ ബ​സ് നി​ർ​ത്തു​ന്നി​ല്ലെ​ന്നാ​യി​രു​ന്നു വി​ദ്യാ​ർ​ഥി​ക​ളു​ടെ ആ​രോ​പ​ണം. എ​ന്നാ​ൽ, സ്റ്റോ​പ്പി​ൽ നി​ർ​ത്തി​യ സ​മ​യ​ത്ത് ഒ​രു സം​ഘം വി​ദ്യാ​ർ​ഥി​ക​ൾ എ​ത്തു​ക​യാ​യി​രു​ന്നെ​ന്ന് ജീ​വ​ന​ക്കാ​ർ പ​റ​ഞ്ഞു. സം​ഭ​വ​ത്തി​ൽ ഗു​രു​വാ​യൂ​ർ പോ​ലീ​സ് കേ​സെ​ടു​ത്തു.