ആറിടത്ത് അപകടം
Thursday, August 14, 2025 1:28 AM IST
കാ​ര്‍ ഇ​ടി​ച്ച്
വീ​ട്ടു​മ​തി​ല്‍ ത​ക​ര്‍​ന്നു
വ​ര​ന്ത​ര​പ്പി​ള്ളി: നി​യ​ന്ത്ര​ണംവി​ട്ട കാ​ര്‍ ഇ​ടി​ച്ച് വീ​ട്ടു​മ​തി​ല്‍ ത​ക​ര്‍​ന്നു. അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട കാ​ര്‍ കി​ണ​റി​ല്‍ വീ​ഴാ​തി​രു​ന്ന​തു വ​ലി​യ അ​പ​ക​ടം ഒ​ഴി​വാ​യി. അ​പ​ക​ട​ത്തി​ല്‍ കാ​ര്‍ ഓ​ടി​ച്ചി​രു​ന്ന കോ​ള​ജ് വി​ദ്യാ​ര്‍​ഥിയാ​യ ക​ല്ലൂ​ര്‍ സ്വ​ദേ​ശി പ​രി​ക്കേ​ല്‍​ക്കാ​തെ ര​ക്ഷ​പ്പെ​ട്ടു. വ​ര​ന്ത​ര​പ്പി​ള്ളി റൊ​ട്ടി​പ്പ​ടി​ക്ക് സ​മീ​പം ഇന്നലെ രാ​വി​ലെ​യാ​യി​രു​ന്നു അ​പ​ക​ടം. പ​ട്ട​ല​പ​റ​മ്പി​ല്‍ രു​ഗ്മ​ണി​യു​ടെ വീ​ട്ടു​മ​തി​ലാ​ണ് ത​ക​ര്‍​ന്ന​ത്.​ മ​തി​ല്‍ ഇ​ടി​ച്ചുത​ക​ര്‍​ത്ത കാ​ര്‍ കി​ണ​റി​ന്‍റെ കൈ​വ​രി​യോ​ടുചേ​ര്‍​ന്ന് ത​ട​ഞ്ഞു‌നി​ല്‍​ക്കു​ക​യാ​യി​രു​ന്നു. പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ഷൈ​ജു പ​ട്ടി​ക്കാ​ട്ടു​കാ​ര​ന്‍, ബി​ന്ദു പ്രി​യ​ന്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ നാ​ട്ടു​കാ​ര്‍ ചേ​ര്‍​ന്നാ​ണ് ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം ന​ട​ത്തി​യ​ത്.
വ​ട​ക്കാ​ഞ്ചേ​രി: നി​യ​ന്ത്ര​ണം​വി​ട്ട കാ​ർ മ​തി​ൽ ത​ക​ർ​ത്തു.​ തൃ​ശൂ​ർ - ഷെ​ർ​ണൂ​ർ സം​സ്ഥാ​ന പാ​ത​യി​ൽ പ​രു​ത്തി​പ്ര​യി​ൽവ​ച്ച് ഇ​ന്ന​ലെ​ ഉ​ച്ച​യ്ക്കാ​യി​രു​ന്നു സം​ഭ​വം. ഇ​ട​വ​ഴി​യി​ൽനി​ന്നും സം​സ്ഥാ​ന പാ​ത​യി​ലേ​ക്കു ക​യ​റു​ന്ന​തി​നി​ടെ​യാ​ണ് നി​യ​ന്ത്ര​ണംവി​ട്ട് കാ​ർ സ​മീ​പ​ത്തെ ചെ​മ്പ​ത്തേ​തി​ൽ മു​ഹ​മ്മ​ദ് ബ​ഷീ​റി​ന്‍റെ മ​തി​ൽ ത​ക​ർ​ത്ത​ത്.​ പ​രു​ത്തി​പ്ര സ്വ​ദേ​ശി ത​ച്ച​ടി ഹം​സ​യു​ടെ മ​ക​ൾ​ ഓ​ടി​ച്ചി​രു​ന്ന​ കാ​റാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. സ​മീ​പ​ത്ത് ഉ​ണ്ടാ​യി​രു​ന്ന ചാ​യ​ക്ക​ട​യി​ൽ ജ​ന​ങ്ങ​ൾ ഇ​ല്ലാ​ത്ത​ത് വ​ൻ അ​പ​ക​ടം ഒ​ഴി​വാ​യി.​ ആ​ർ​ക്കും പ​രി​ക്കി​ല്ല. ഇ​ടി​യി​ൽ​ കാ​റി​ന്‍റെ മു​ൻ​ഭാ​ഗം ഭാ​ഗി​ക​മാ​യി ത​ക​ർ​ന്നു.

കാ​ർ ടോ​റ​സി​ലും
ബൈ​ക്കി​ലും ഇ​ടി​ച്ചു

വ​ട​ക്കാ​ഞ്ചേ​രി: നി​യ​ന്ത്ര​ണം‌വി​ട്ട കാ​ർ ടോ​റ​സ് ലോ​റി​യി​ലും പി​ന്നീ​ട് ബൈ​ക്കി​ലും ഇ​ടി​ച്ച് അ​പ​കടം. വാ​ഴ​ക്കോ​ട് വച്ചാ​യി​രു​ന്നു സം​ഭ​വം. അ​പ​ക​ട​ത്തി​ൽ​ കാ​ർ​യാ​ത്രി​ക​ർ​ക്കും​ ബൈ​ക്ക് യാ​ത്രി​ക​നും നി​സാ​രപ​രി​ക്കേ​റ്റു.​ ഗു​രു​വാ​യൂ​രി​ൽ​നി​ന്നും വ​രി​ക​യാ​യി​രു​ന്ന പാ​ല​ക്കാ​ട് സ്വ​ദേ​ശി​ക​ൾ സ​ഞ്ച​രി​ച്ചി​രു​ന്ന കാ​റാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.

ക്ഷേ​ത്ര​ദ​ർ​ശ​ന​ത്തി​നു
വ​ന്ന ഭ​ക്ത​രു​ടെ
ഓ​ട്ടോ​റി​ക്ഷ തീ​പി​ടി​ച്ചു

ഗു​രു​വാ​യൂ​ർ: ക്ഷേ​ത്രദ​ർ​ശ​ന​ത്തി​ന് എ​ത്തി​യ ഭ​ക്ത​രു​ടെ ഓ​ട്ടോ​റി​ക്ഷ തീ​പി​ടി​ച്ചു.​ മ​ല​പ്പു​റം ആ​ല​ത്തി​യൂ​ർ തൃ​പ്പം​ങ്ങോ​ട്ട് എ​ണ്ണാ​ഴി വീ​ട്ടി​ൽ പ്ര​ദീ​പി​ന്‍റെ ഓ​ട്ടോ​റി​ക്ഷ​യിലാ​ണ് തീ​പി​ടിത്ത​മു​ണ്ടാ​യ​ത്.​ ഇ​ന്ന​ലെ രാ​വി​ലെ പ​ത്തോ​ടെ ദേ​വ​സ്വ​ത്തി​ന്‍റെ മ​ൾ​ട്ടി​ലെ​വ​ൽ പാ​ർ​ക്കിം​ഗി​ലാ​ണു സം​ഭ​വം.​ പ്ര​ദീ​പും കു​ടും​ബ​വും ഗു​രു​വാ​യൂ​രി​ലെ​ത്തി ഓ​ട്ടോ​റി​ക്ഷ പാ​ർ​ക്കുചെ​യ്ത് ദ​ർ​ശ​ന​ത്തി​നുപോ​യി​രു​ന്നു.​

പാ​ർ​ക്ക് ചെ​യ്ത ഓ​ട്ടോ​റി​ക്ഷ​യി​ൽനി​ന്ന് പു​ക ഉ​യ​രു​ന്ന​തുക​ണ്ട പാ​ർ​ക്കിം​ഗ് കേ​ന്ദ്ര​ത്തി​ലെ ജീ​വ​ന​ക്കാ​ർ ഉ​ട​ൻ​ത​ന്നെ തീ​കെ​ടു​ത്തു​ന്ന ഉ​പ​ക​ര​ണം ഉ​പ​യോ​ഗി​ച്ച് തീ​കെ​ടു​ത്തി.​ പി​ന്നീ​ട് ദ​ർ​ശ​ന​ത്തി​നുപോ​യ ഓ​ട്ടോ​യു​ടെ ഉ​ട​മ​യെ അ​നൗ​ൺ​സ് ചെ​യ്ത് വി​ളി​ച്ചുവ​രു​ത്തി.​ ഓ​ട്ടോ​റി​ക്ഷ​യു​ടെ ക​ത്തി​പ്പോ​യ മോ​ട്ടോ​ർ ശ​രി​യാ​ക്കി​യ‌ശേ​ഷം കു​ടും​ബം തി​രി​ച്ചു​പോ​യി.​ ഷോ​ർ​ട്ട് സ​ർ​ക്യൂ​ട്ടാ​ണ് അ​പ​ക​ടകാ​ര​ണ​മെ​ന്നാ​ണു നി​ഗ​മ​നം.

ടോ​റ​സ് ലോ​റി ഇ​ടി​ച്ച്
ലോ​ട്ട​റി വി​ൽ​പ്പ​ന​ക്കാ​ര​നു
പ​രി​ക്ക്

ചാ​വ​ക്കാ​ട്: ടോ​റ​സ് ലോ​റി ഇ​ടി​ച്ച് സൈ​ക്കി​ളി​ൽ ലോ​ട്ട​റി വി​ൽ​പ്പ​ന ന​ട​ത്തു​ന്ന​യാ​ൾ​ക്ക് ഗു​രു​ത​ര പ​രി​ക്കേ​റ്റു. തെ​ക്ക​ഞ്ചേ​രി സ്വ​ദേ​ശി താ​ഴി​യ​കൊ​മ്പ​ൻ​ക​ട്ടി അ‌സീ​സി​നാ (62)ണു പ​രി​ക്കേ​റ്റ​ത്. തൃ​ശൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് ഒ​ന്ന​ര​യോ​ടെ ചാ​വ​ക്കാ​ട് സെ​ന്‍റ​റി​ൽ ട്രാ​ഫി​ക് ഐ​ല​ന്‍റിനു സ​മീ​പ​മാ​ണ് അ​പ​ക​ടം.​

സൈ​ക്കി​ളും ലോ​റി​യും ചേ​റ്റു​വ റോ​ഡി​ൽ‌നി​ന്നാ​ണ് വ​ന്നി​രു​ന്ന​ത്. സെ​ന്‍ററി​ൽ എ​ത്തി​യ സൈ​ക്കി​ൾ വ​ട​ക്കോ​ട്ടും ലോ​റി പ​ടി​ഞ്ഞാ​റോ​ട്ടും തി​രി​യു​ന്ന​തി​നി​ട​യി​ൽ ലോറി​ സൈ​ക്കി​ളി​ൽ ഇ​ടി​ച്ചു. അ​സീ​സും സൈ​ക്കി​ളും ലോ​റി​ക്ക​ടി​യി​ൽ കു​ടു​ങ്ങു​ക​യാ​യി​രു​ന്നു. ചാ​വ​ക്കാ​ട്ടെ സ്വ​കാ​ര്യ ആ ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച അ​സീ​സി​നെ പി​ന്നീ​ട് അ​മ‌ല ​ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി. ലോ​റി പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്തു.

ചാ​വ​ക്കാ​ട് സെ​ന്‍ററി​ൽ ഇ​ത്ത​ര​ത്തി​ലു​ള്ള അ​പ​ക​ടം പ​ല​പ്പോ​ഴും നട​ന്നി​ട്ടു​ണ്ട്. ര​ണ്ടുപേ​ർ മ​രി​ച്ചു. ഗ​താ​ഗ​ത സം​വി​ധാ​ന​ത്തി​ലെ അ​പാ​ക​ത​യാ​ണ് കാ​ര​ണ​മെ​ന്ന് ആ​രോ​പ​ണ​മു​ണ്ട്.

ബ​സ് പി​ക്ക​പ്പ് വാ​നി​ൽ
ഇ​ടി​ച്ച് അ​പ​ക​ടം;
ബ​സി​ന്‍റെ പി​ൻ​ച​ക്ര​ങ്ങ​ൾ ഊ​രി​ത്തെ​റി​ച്ചു

വാ​ടാ​ന​പ്പ​ിള്ളി: പി​ക്ക​പ്പ് വാ​നി​ൽ ഇ​ടി​ച്ച സ്വ​കാ​ര്യ ബ​സി​ന്‍റെ ട​യ​റു​ക​ൾ ഊ​രി​ത്തെ​റി​ച്ചു. ബ​സ് മ​റി​യാ​തി​രു​ന്ന​തി​നാ​ൽ വ​ൻ അ​പ​ക​ടം ഒ​ഴി​വാ​യി. വാ​ടാ​ന​പ്പി​ള്ളി ആ​ൽ​മാ​വ് വ​ള​വി​ൽ ഇ​ന്ന​ലെ സ​ന്ധ്യ​ക്കാ​യി​രു​ന്നു അ​പ​ക​ടം. ത​ട്ടി​ൽ എ​ന്ന സ്വ​കാ​ര്യ ബ​സാ​ണ് എ​തി​രെ വ​ന്നി​രു​ന്ന പി​ക്ക​പ്പ് വാ​നി​ൽ ഇ​ടി​ച്ച​ത്. ഈ ​സ​മ​യം ബ​സി​ൽ യാ​ത്ര​ക്കാ​ർ ഇ​ല്ലാ​യി​രു​ന്നു.

കാ​റ്റു​പോ​യ ബ​സി​ന്‍റെ ട​യ​ർ മാ​റ്റി​യി​ട്ട​ശേ​ഷം നി​ശ്ചി​ത സ​മ​യ​ത്തി​ന് കാ​ഞ്ഞാ​ണി​യി​ൽ നി​ന്ന് ട്രി​പ്പ് ഓ​ടാ​ൻ അ​മി​ത വേ​ഗ​ത​യി​ൽ പോ​കു​മ്പോ​ഴാ​ണ് ബ​സ് കു​പ്പി​വെ​ള്ളം നി​റ​ച്ചു​വ​ന്നി​രു​ന്ന വാ​നു​മാ​യി കൂ​ട്ടി​യി​ടി​ച്ച​ത്. വാ​ൻ ബ​സി​ന്‍റെ ട​യ​ർ ഭാ​ഗ​ത്താ​ണ് ഇ​ടി​ച്ച​ത്. ഇ​തോ​ടെ വീ​ൽ ഒ​ടി​ഞ്ഞ് ട​യ​ർ വാ​തി​ലി​നു പി​ന്നി​ലേ​ക്ക് ത​ള്ളി​പ്പോ​യി. ബ​സ് മ​റി​യു​ന്ന നി​ല​യി​ൽ റോ​ഡി​ന്‍റെ ന​ടു​ഭാ​ഗ​ത്ത് ചെ​രി​ഞ്ഞു​നി​ൽ​ക്കു​ക​യാ​യി​രു​ന്നു. വാ​നി​ന്‍റെ മു​ൻ​ഭാ​ഗ​വും ത​ക​ർ​ന്നു. ആ​ർ​ക്കും പ​രി​ക്കി​ല്ല.

പൊ​ലീ​സും ബ​സ് ജീ​വ​ന​ക്കാ​രും നാ​ട്ടു​കാ​രും ചേ​ർ​ന്നാ​ണു ഗ​താ​ഗ​തം നി​യ​ന്ത്രി​ച്ച​ത്. ക്രെ​യി​നും എ​ക്സ്ക​വേ​റ്റ​റും കൊ​ണ്ടു​വ​ന്നാ​ണ് മ​ണി​ക്കൂ​റു​ക​ൾ​ക്കു​ശേ​ഷം ബ​സ് റോ​ഡി​ന്‍റെ ന​ടു​വി​ൽ​നി​ന്നു മാ​റ്റി​യ​ത്.