വേ​ലൂ​പ്പാ​ടം ഊ​ട്ടു​തി​രു​നാ​ള്‍ 14, 15 തീ​യതി​ക​ളി​ല്‍
Wednesday, August 13, 2025 1:29 AM IST
പു​തു​ക്കാ​ട്: വേ​ലൂ​പ്പാ​ടം വി​ശു​ദ്ധ യൗ​സേ​പ്പി​താ​വി​ന്‍റെ തീ​ര്‍​ഥാ​ട​ന​കേ​ന്ദ്ര​ത്തി​ലെ 55-ാമ​ത് ഊ​ട്ടു​തി​രു​നാ​ള്‍ നാളെയും മറ്റന്നാളും ആ​ഘോ​ഷി​ക്കു​മെ​ന്നു ഭാ​ര​വാ​ഹി​ക​ള്‍ പു​തു​ക്കാ​ട് വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ അ​റി​യി​ച്ചു.
നാളെ ​രാ​വി​ലെ കൂ​ടു​തു​റ​ക്ക​ല്‍, രൂ​പം എ​ഴു​ന്ന​ള്ളി​പ്പ്, പ്ര​സു​ദേ​ന്തിവാ​ഴ്ച, പ്ര​ദ​ക്ഷി​ണം എ​ന്നി​വ ന​ട​ക്കും. ആ​ഘോ​ഷ​മാ​യ വി​ശു​ദ്ധ കു​ര്‍​ബാ​ന​യ്ക്ക് തൃ​ശൂ​ര്‍ അ​തി​രൂ​പ​ത സ​ഹാ​യ​മെ​ത്രാ​ന്‍ മാ​ര്‍ ടോ​ണി നീ​ല​ങ്കാ​വി​ല്‍ കാ​ര്‍​മി​ക​ത്വം വ​ഹി​ക്കും.

തി​രു​നാ​ള്‍ദി​ന​ത്തി​ല്‍ രാ​വി​ലെ ന​ട​ക്കു​ന്ന കു​ര്‍​ബാ​ന​യ്ക്ക് ജെ​റു​സ​ലേം ധ്യാ​ന​കേ​ന്ദ്രം സ്ഥാ​പ​ക ഡ​യ​റ​ക്ട​ര്‍ ഫാ​. ഡേ​വി​സ് പ​ട്ട​ത്ത് കാ​ര്‍​മി​ക​ത്വം വ​ഹി​ക്കും. ആ​ഘോ​ഷ​മാ​യ തി​രു​നാ​ള്‍ പാ​ട്ടു കു​ര്‍​ബാ​ന​യ്ക്ക് തൃ​ശൂ​ര്‍ അ​തി​രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ മോ​ണ്‍. ജോ​സ് കോ​നി​ക്ക​ര മു​ഖ്യ​കാ​ര്‍​മി​ക​ത്വം വ​ഹി​ക്കും. ഫാ. ​ഫ്രാ​ന്‍​സി​സ് വാ​ഴ​പ്പി​ള്ളി തി​രു​നാ​ള്‍ സ​ന്ദേ​ശം ന​ല്‍​കും.

തി​രു​നാ​ളി​നോ​ട​നു​ബ​ന്ധി​ച്ച് നി​ര്‍​ധ​ന​കു​ടും​ബ​ത്തി​ന് നി​ര്‍​മി​ച്ചു​ന​ല്‍​കു​ന്ന കാ​രു​ണ്യഭ​വ​ന​ത്തി​ന്‍റെ ക​ട്ടി​ള വെ​ഞ്ച​രി​പ്പ് വെ​ള്ളി​യാ​ഴ്ച രാ​വി​ലെ ഫാ.​ ഡേ​വീ​സ് പ​ട്ട​ത്ത് നി​ര്‍​വ​ഹി​ക്കും. വി​കാ​രി ഫാ. ​ഡേ​വി​സ് ചെ​റ​യ​ത്ത്, കൈ​ക്കാ​ര​ന്‍ പോ​ള്‍ മ​ഞ്ഞ​ളി, പ​ബ്ലി​സി​റ്റി ക​ണ്‍​വീ​ന​ര്‍ ജേ​ക്ക​ബ് ന​ടു​വി​ല്‍​പീ​ടി​ക, പി​ആ​ര്‍​ഒ ബൈ​ജു വാ​ഴ​ക്കാ​ല എ​ന്നി​വ​ര്‍ വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ പ​ങ്കെ​ടു​ത്തു.