വ​സ്ത്ര നി​ർ​മ്മാ​ണ​ത്തി​ന്‍റെ വ​ഴി​ക​ൾ തേ​ടി മൈ​ല​ക്കാ​ട് യു ​പി​എ​സി​ലെ കു​ട്ടി​ക​ൾ
Thursday, August 14, 2025 6:23 AM IST
ചാ​ത്ത​ന്നൂ​ർ: പാ​ഠ​ഭാ​ഗ​ങ്ങ​ളി​ലെ അ​റി​വു​ക​ൾ ക്ലാ​സ്മു​റി​ക​ളു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ മാ​ത്രം ഒ​തു​ങ്ങി നി​ർ​ത്താ​തെ പ്രാ​യോ​ഗി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ക​ണ്ടു മ​ന​സി​ലാ​ക്കേ​ണ്ട​താ​ണെ​ന്ന് മൈ​ല​ക്കാ​ട് യു ​പിഎ​സി​ലെ അ​ഞ്ചാം ക്ലാ​സിലെ കു​ട്ടി​ക​ൾ പ​റ​യു​ന്നു.​

അ​ഞ്ചാം ക്ലാ​സിലെ സാ​മൂ​ഹ്യ ശാ​സ്ത്ര പാ​ഠ​പു​സ്ത​ക​ത്തി​ലെ വ​സ്ത്ര നി​ർ​മിണ​ത്തി​ന്‍റെ നാ​ൾ​വ​ഴി​ക​ൾ എ​ന്ന നാ​ലാം യൂ​ണി​റ്റ് പ​ഠ​ന​ത്തി​നി​ട​യി​ലെ കു​ട്ടി ച​ർ​ച്ച​ക​ളാ​ണ് ചാ​ത്ത​ന്നൂ​ർ സ്പി​ന്നിം​ഗ് മി​ല്ലി​ലേ​ക്കു​ള്ള ഫീ​ൽ​ഡ് ട്രി​പ്പി​ന് വ​ഴി​തു​റ​ന്ന​ത്.

അ​ഞ്ചാം ക്ലാ​സി​ലെ മു​ഴു​വ​ൻ കു​ട്ടി​ക​ളെ​യും ഉ​ൾ​പ്പെ​ടു​ത്തി ന​ട​ത്തി​യ യാ​ത്ര പ​ഞ്ഞി​യി​ൽ നി​ന്നും നൂ​ൽ നി​ർ​മാണം വ​രെ​യു​ള്ള വി​വി​ധ ഘ​ട്ട​ങ്ങ​ൾ നേ​രി​ട്ട് കാ​ണാ​ൻ കു​ട്ടി​ക​ൾ​ക്ക് അ​വ​സ​രം ല​ഭി​ച്ചു.

വ​സ്ത്ര നി​ർ​മ്മാ​ണ​ത്തി​ന്‍റെ യ​ന്ത്ര​വ​ത്ക​ര​ണ​വും ആ​ധു​നി​ക സാ​ങ്കേ​തി​ക വി​ദ്യ​ക​ളു​ടെ പ്ര​യോ​ജ​ന​വും കു​ട്ടി​ക​ൾ ക​ണ്ടു മ​ന​സിലാ​ക്കി.​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് സാ​മൂ​ഹ്യ ശാ​സ്ത്ര അ​ധ്യാ​പ​ക​ൻ അ​നു​ജി​ത്ത്.​വി, ക്ലാ​സ്അ​ധ്യാ​പ​ക​രാ​യ പ്ര​സാ​ദ് ക​ർ​മ്മ, ദി​വ്യ. ആ​ർ, ഗീ​തു ര​ത്നാ​ക​ര​ൻ എ​ന്നി​വർ നേതൃത്വം നൽകി.