മീ​ൻ​കു​ളം ഇ​ട​വ​ക തി​രു​നാ​ളിന് കൊ​ടി​യേ​റി
Monday, August 11, 2025 6:27 AM IST
മീ​ൻ​കു​ളം: സെ​ന്‍റ് മേ​രി​സ് മ​ല​ങ്ക​ര സു​റി​യാ​നി ക​ത്തോ​ലി​ക്കാ പ​ള്ളി​യി​ലെ തി​രു​നാ​ൾ ആ​രം​ഭി​ച്ചു.17ന് ​സ​മാ​പി​ക്കും. നാ​ളെ വൈ​കു​ന്നേ​രം 6.30 നു ​വി​ശു​ദ്ധ കു​മ്പ​സാ​രം, വിശുദ്ധ ​കു​ർ​ബാ​ന, സെ​മി​ത്തേ​രി​യി​ൽ ധൂ​പ പ്രാ​ർ​ഥ​ന എ​ന്നി​വ ന​ട​ക്കും. 12 നും 13 ​നും വൈ​കു​ന്നേ​രം 6.30ന് ​കു​ടും​ബ ന​വീ​ക​ര​ണ ധ്യാ​നം.

14ന് ​വൈ​കു​ന്നേ​രം അ​ഞ്ചി​ന് ജ​പ​മാ​ല, സ​ന്ധ്യാ​ന​മ​സ്കാ​രം വി​ശു​ദ്ധ കു​ർ​ബാ​ന. 15ന് ​വൈ​കു​ന്നേ​രം 6.30ന് ​ഭ​ക്ത​സം​ഘ​ട​ന​ക​ളു​ടെ വാ​ർ​ഷി​കം. 16ന് ​വൈ​കു​ന്നേ​രം അ​ഞ്ചി​ന് ന​വ വൈ​ദി​ക​രു​ടെ കാ​ർ​മി​ക​ത്വ​ത്തി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന, കു​ട്ടി​ക​ളു​ടെ ആ​ഘോ​ഷ​മാ​യ വി​ശു​ദ്ധ കു​ർ​ബാ​ന സ്വീ​ക​ര​ണം, മെ​ഴു​കു​തി​രി പ്ര​ദ​ക്ഷി​ണം, നേ​ർ​ച്ച വി​ള​മ്പ്.

17ന് ​വൈ​കു​ന്നേ​രം കൊ​ടി​യി​റ​ക്ക്. എ​ല്ലാ​ദി​വ​സ​വും വൈ​കു​ന്നേ​രം അ​ഞ്ചി​ന് സ​ന്ധ്യാ​ന​മ​സ്കാ​രം, വി​ശു​ദ്ധ കു​ർ​ബാ​ന എ​ന്നി​വ​യ്ക്ക് ഫാ. ​ജോ​സ​ഫ് പൂ​വ​ത്തും​ത​റ​യി​ൽ, ഫാ. ​മാ​ത്യു വ​ലി​യ​പ​റ​മ്പി​ൽ, ഫാ. ​ജോ​ർ​ജ് മേ​ച്ചേ​രി​മു​ക​ളി​ൽ, ഫാ. ​അ​ജോ ക​ള​പ്പു​ര​യി​ൽ, ഫാ. ​ഗീ​വ​ർ​ഗീ​സ് ച​രു​വി​ള​യി​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കു​മെ​ന്ന് ഇ​ട​വ​ക വി​കാ​രി ഫാ. ​ക്രി​സ്റ്റി ച​രു​വി​ള, ട്ര​സ്റ്റി സാം ​പു​ളി​ഞ്ചാ​മ്മൂ​ട്ടി​ൽ, സെ​ക്ര​ട്ട​റി തോ​മ​സ് വ​യ​ലി​റ​ക്ക​ത്ത് എ​ന്നി​വ​ർ അ​റി​യി​ച്ചു.