മോഷ്‌ടാവിനെ പി​ടി​ച്ച പോ​ലീ​സി​ന് അ​നു​മോ​ദ​നം
Monday, August 11, 2025 6:27 AM IST
അ​ഞ്ച​ല്‍ : നാ​ടി​നെ ഭീ​തി​യി​ലാ​ക്കി മോ​ഷ​ണ പ​ര​മ്പ​ര സൃ​ഷ്ടി​ച്ച മോഷ്‌ടാവിനെ പി​ടി​ച്ച പോ​ലീ​സി​ന് നാ​ടി​ന്‍റെ അ​നു​മോ​ദ​നം.

ഏ​രൂ​ര്‍ പ​ത്ത​ടി​യി​ലെ നാ​ലോ​ളം വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ല്‍ നി​ന്നാ​യി രൂ​പ​യും സാ​ധ​ന​വു​മു​ള്‍​പ്പെടെ ല​ക്ഷ​ങ്ങ​ളു​ടെ ക​വ​ര്‍​ച്ച ന​ട​ത്തി​യ മോ​ഷ്‌ടാവ് തി​രു​വ​ല്ലം ഉ​ണ്ണി​യെ പി​ടി​കൂ​ടി​യ ഏ​രൂ​ര്‍ പോ​ലീ​സി​നെ​യാ​ണ് പ​ത്ത​ടി​യി​ലെ പൗ​ര​പ്ര​മു​ഖ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ അ​നു​മോ​ദി​ച്ച​ത്.

വാ​ര്‍​ഡ് അം​ഗം എം.​പി. ന​സീ​ര്‍, ഈ​സ്റ്റ് ഹ​യ​ര്‍ സെ​ക്ക​ണ്ട​റി സ്കൂ​ള്‍ പ്രി​ന്‍​സി​പ്പ​ല്‍ അ​ന​സ് ബാ​ബു, പൊ​തു​പ്ര​വ​ര്‍​ത്ത​ക​രും വ്യാ​പ​രി​ക​ളു​മാ​യ പ​ത്ത​ടി സു​ലൈ​മാ​ന്‍, നൗ​ഷാ​ദ്, ന​സീ​ര്‍, ഷ​റ​ഫു​ദീ​ന്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ എ​ത്തി​യാ​ണ് അ​നു​മോ​ദ​നം ന​ല്‍​കി​യ​ത്.
നാ​ട്ടു​കാ​രു​ടെ വ​ലി​യ സ​ഹാ​യ​വും സ​ഹ​ക​ര​ണ​വും ല​ഭി​ച്ച​തി​നാ​ലാ​ണ് വേ​ഗ​ത്തി​ല്‍ പ്ര​തി​യി​ലേ​ക്ക് എ​ത്താ​ന്‍ ക​ഴി​ഞ്ഞ​തെ​ന്ന് ന​ന്ദി പ്ര​സം​ഗ​ത്തി​ല്‍ ഏ​രൂ​ര്‍ എ​സ്ഐ ശ്രീ​കു​മാ​ര്‍ പ​റ​ഞ്ഞു.

എ​സ്എ​ച്ച്ഒ പു​ഷ്പ​കു​മാ​ര്‍, എ​സ്ഐ ശ്രീ​കു​മാ​ര്‍, പോ​ലീ​സ് ഓ​ഫീ​സ​ര്‍​മാ​രാ​യ അ​നീ​ഷ് കു​മാ​ര്‍, രാ​ഹു​ല്‍, മു​ഹ​മ​ദ് അ​സ​ര്‍, അ​ജീ​ഷ്, അ​മ​ല്‍ രാ​ജ്, അ​ന്‍​സി​ലാ​ല്‍ എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് പ്ര​തി​യെ കു​ടു​ക്കി​യ​ത്.

പ​ത്ത​ടി മു​ത​ല്‍ കി​ളി​മാ​നൂ​ര്‍ വ​രെ​യു​ള്ള നൂ​റി​ല​ധി​കം വീ​ടു​ക​ള്‍ സ്ഥാ​പ​ന​ങ്ങ​ള്‍ എ​ന്നി​വ​യി​ലെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ ശേ​ഖ​രി​ച്ചു​കൊ​ണ്ടാ​ണ് പോ​ലീ​സ് പ്ര​തി​യി​ലേ​ക്ക് എ​ത്തി​യ​ത്. കൂ​ട്ടു​പ്ര​തി ഉ​ട​ന്‍ പി​ടി​യി​ലാ​കു​മെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു