സി​ഡിഎ​സ് വാ​ർ​ഷി​കം
Monday, August 11, 2025 6:27 AM IST
പു​ത്തൂ​ർ : കു​ള​ക്ക​ട പ​ഞ്ചാ​യ​ത്തി​ലെ കു​ടും​ബ​ശ്രീ സി​ഡി എ​സി​ന്‍റെ 27-ാം വാ​ർ​ഷി​കം മ​ന്ത്രി കെ.​എ​ൻ. ബാ​ല​ഗോ​പാ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.

വ​നി​ത​ക​ളു​ടെ സാ​മ്പ​ത്തി​ക- സാ​മൂ​ഹി​ക ശാ​ക്തീ​ക​ര​ണം ല​ക്ഷ്യ​മി​ട്ട് പ്ര​വ​ർ​ത്തി​ക്കു​ന്ന കു​ടും​ബ​ശ്രീ​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ മാ​തൃ​കാ​പ​ര​മാ​ണെ​ന്ന് യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്ത് മ​ന്ത്രി കെ.എ​ൻ. ബാ​ല​ഗോ​പാ​ൽ പ​റ​ഞ്ഞു.

വി​ജ്ഞാ​ന​കേ​ര​ള​വു​മാ​യി ബ​ന്ധ​പെ​ട്ട തൊ​ഴി​ൽ പ​ദ്ധ​തി​ക​ളി​ൽ കു​ടും​ബ​ശ്രീ​യും പ​ങ്കാ​ളി​ക​ളാ​ണ്. കു​ള​ക്ക​ട പ​ഞ്ചാ​യ​ത്തി​ൽ കു​ടും​ബ​ശ്രീ മു​ഖേ​ന കൂ​ടു​ത​ൽ തൊ​ഴി​ൽ അ​വ​സ​ര​ങ്ങ​ൾ ഒ​രു​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

കു​ള​ക്ക​ട പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സ​ജി ക​ടൂ​ക്കാ​ല അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ബ്ലോ​ക്ക് -പ​ഞ്ചാ​യ​ത്ത് മെ​മ്പ​ർ​മാ​ർ, കു​ടും​ബ​ശ്രീ പ്ര​വ​ർ​ത്ത​ക​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.