ഡോ. ​ബ്രൂ​ണോ ഡോ​മി​നി​ക് ന​സ്ര​ത്തി​ന് മു​ക്കാ​ട് ഇ​ട​വ​ക​യു​ടെ ആ​ദ​രം
Monday, August 11, 2025 6:28 AM IST
കൊ​ല്ലം: വി​ദ്യാ​ഭാ​സ വി​ച​ക്ഷ​ണ​നും ദൈ​നി​ക് ജാ​ഗ​ര​ൺ എ​ക്സ​ല​ൻ​സ് അ​വാ​ർ​ഡ്, അ​മ​ർ ഉ​ജാ​ല ഭ​വി​ഷ്യ ജ്യോ​തി അ​വാ​ർ​ഡ്, ഹി​ന്ദി ഒ​ളി​മ്പ്യാ​ഡ് ഫൗ​ണ്ടേ​ഷ​ൻ പ്രി​ൻ​സി​പ്പ​ൽ അ​വാ​ർ​ഡ് എ​ന്നീ പു​ര​സ്കാ​ര​ങ്ങ​ൾ നേ​ടി​യ ഡോ. ​ബ്രൂ​ണോ ഡോ​മി​നി​ക് ന​സ്ര​ത്തി​നെ മു​ക്കാ​ട് ഹോ​ളി ഫാ​മി​ലി ഇ​ട​വ​ക ആ​ദ​രി​ച്ചു.

മു​ക്കാ​ട് ഇ​ട​വ​ക വി​കാ​രി ഫാ. ​ജോ​ൺ പോ​ൾ ബ്രൂ​ണോ​യ്ക്ക് ഇ​ട​വ​ക​യു​ടെ ഉ​പ​ഹാ​രം സ​മ്മാ​നി​ച്ചു. ഇ​ട​വ​ക അം​ഗ​ങ്ങ​ളും ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ളും സെ​ന്‍റ് വി​ൻ​സ​ന്‍റ് ഡി ​പോ​ൾ സം​ഘ​ട​ന​യി​ലെ അം​ഗ​ങ്ങ​ളും ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.

വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ലെ ഡോ. ​ബ്രൂ​ണോ​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സ​മൂ​ഹ​ത്തി​ന് മാ​തൃ​ക​യാ​ണെ​ന്ന് ഫാ. ​ജോ​ൺ പോ​ൾ പറഞ്ഞു.