ത​ണ​ൽ വി​രി​ച്ച് മ​ര​ക്കു​ട​ക​ൾ
Wednesday, August 13, 2025 7:20 AM IST
കൊ​ല്ലം: ക​ടു​ത്ത ചൂ​ടി​ൽ ഉ​രു​കി നി​ല്ക്കു​ന്ന യാ​ത്ര​ക്കാ​ർക്ക് ആ​ശ്വാ​സ​മാ​ണ് ത​ണ​ലേ​കി നി​ല്ക്കു​ന്ന മ​ര​ക്കൂ​ട്ട​ങ്ങ​ൾ. പ​ല​പ്പോ​ഴും ത​ണ​ൽ​മ​ര​ങ്ങ​ളൊ​ന്നു​മി​ല്ലാ​ത്ത വീ​ഥി​യി​ലൂ​ടെ ന​ട​ക്കേ​ണ്ടി​വ​രു​ന്ന യാ​ത്ര​ക്കാ​ർക്ക് ഈ വീഥിയിലെ മരങ്ങൾ ആ​ശ്വാ​സം നൽകുന്നുണ്ട്. അ​ങ്ങ​നെ ത​ണ​ൽ​മ​ര​ങ്ങ​ളു​ടെ ചു​വ​ട്ടി​ലൂ​ടെ ന​ട​ന്നു പോ​കു​മ്പോ​ൾ ല​ഭി​ക്കു​ന്ന അ​നു​ഭ​വം ഒ​ന്നു​വേ​റെ ത​ന്നെ. ​

പ​ച്ച​പ്പ് നി​റ​ഞ്ഞ പ്ര​ദേ​ശ​ങ്ങ​ൾ, അ​രു​വി​ക​ൾ, ശാ​ന്ത​മാ​യ ബീ​ച്ചു​ക​ൾ തു​ട​ങ്ങി​യ​വ ജി​ല്ല​യെ ധ​ന്യ​മാ​ക്കു​ന്നു. ത​ണ​ൽ വി​രി​ച്ചു കു​ട പോ​ലെ നി​ല്ക്കു​ന്ന മ​ര​ക്കൂ​ട്ട​ങ്ങ​ൾ നി​റ​ഞ്ഞ വ​ഴി​ത്താ​ര​ക​ൾ യാ​ത്ര​ക്കാ​ർ​ക്കും വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ​ക്കും സ​ന്തോ​ഷ​നി​മി​ഷ​ങ്ങ​ൾ പ​ക​രു​ന്നു. ന​ഗ​ര​ത്തി​ലെ ഭൂ​രി​പ​ക്ഷം മേ​ഖ​ല​യി​ലും ത​ണ​ൽ​മ​ര​ങ്ങ​ൾ ന​ട്ടു​വ​ള​ർ​ത്തി സ​ർ​ക്കാ​ർ സം​വി​ധാ​ന​ങ്ങ​ളും ഇ​ട​ത്താ​വ​ള​ങ്ങ​ൾ സൃ​ഷ്‌ടിച്ചി​രി​ക്കു​ന്നു.

കൊ​ല്ലം സെ​ന്‍റ് ആ​ലോ​ഷ്യ​സ് സ്കൂ​ൾ റോ​ഡും കൊ​ല്ലം റെ​യി​ൽ​വേ​സ്റ്റേ​ഷ​ൻ മു​ന്നി​ലെ റോ​ഡും കൊ​ല്ലം ക്യുഎസി ​റോ​ഡും പ​ക​രു​ന്ന ശാ​ന്ത​ത​യും കു​ളി​ർ​മ​യും യാ​ത്ര​ക്കാ​ർ​ക്ക് വലിയ ആശ്വാസമാണ്. ബീ​ച്ചി​ലും ന​ഗ​ര​ത്തി​ലെ പ്ര​ധാ​ന​റോ​ഡു​ക​ളി​ലെ​ല്ലാം ത​ണ​ൽ​മ​ര​ങ്ങ​ൾ കു​ട​വി​രി​ച്ചു​നി​ൽ​ക്കു​ന്ന​ത് ആ​ന​ന്ദ​ദാ​യ​ക​മാ​ണ്. പ​ല​പ്പോ​ഴും ഇ​ത്ത​രം മ​ര​ച്ചു​വ​ടു​ക​ൾ വാ​ഹ​ന​ങ്ങ​ളു​ടെ​യും ത​ട്ടു​ക​ടക്കാ​രു​ടെ​യും ആ​വാ​സ​കേ​ന്ദ്ര​മാ​യി മാ​റിക​ഴി​ഞ്ഞി​രി​ക്കു​ന്നു. ഓ​ട്ടോ​റി​ക്ഷ സ്റ്റാ​ൻ​ഡു​ക​ൾ പോ​ലും മ​ര​ത്തി​ന്‍റെ ചു​വ​ട്ടി​ലേ​ക്കു മാ​റ്റി​യി​രി​ക്കു​ന്ന​ത് കാ​ണാം.

കൊ​ല്ലം സെ​ന്‍റ് അ​ലോ​ഷ്യ​സ് സ്കൂ​ൾ റോ​ഡി​ലൂ​ടെ എ​ത്ര​നേ​രം വേ​ണ​മെ​ങ്കി​ലും കാ​ൽ​ന​ട​യാ​ത്ര സു​ഖ​ക​ര​മാ​ണ്. സൂ​ര്യ​ൻ എ​ത്ര​നേ​രം ത​ല​യ്ക്കു​മു​ക​ളി​ൽ ക​ത്തി​ നി​ന്നാ​ലും സൂ​ര്യ​കി​ര​ണ​ങ്ങ​ളെ ത​ട​ഞ്ഞു കു​ട പോ​ലെ ത​ണ​ൽ ന​ൽ​കു​ക​യാ​ണ് മരങ്ങൾ. ഇ​വി​ടു​ത്തെ പ്ര​ത്യേ​ക​ത ഈ ​മ​ര​ങ്ങ​ളൊ​ന്നും സ​ർ​ക്കാ​രോ സ​ന്ന​ദ്ധ​സം​ഘ​ട​ന​ളോ അ​ർ​ധ​സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ളോ ന​ട്ടു​വ​ള​ർ​ത്തി​യ​ത​ല്ല. ഇ​തെ​ല്ലാം സ്കൂ​ളി​ന്‍റെ​യും സ​ഭ​ാ സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും കോ​മ്പൗ​ണ്ടി​ൽ നി​ൽ​ക്കു​ന്ന​താ​ണ്. എ​ന്താ​യാ​ലും സ്കൂ​ൾ ന​ൽ​കു​ന്ന ത​ണ​ൽ ചെ​റി​യ അ​നു​ഭ​വ​മ​ല്ല സ​മ്മാ​നി​ക്കു​ന്ന​ത്.

കൊ​ല്ലം ഉ​പ​ജി​ല്ല​യി​ൽ സ്ഥി​തി ചെ​യ്യു​ന്ന ഏ​റ്റ​വും പ​ഴ​ക്ക​മേ​റി​യ​തും പ്ര​ശ​സ്ത​മാ​യ​തു​മാ​യ ഒ​രു എ​യ്ഡ​ഡ് വി​ദ്യാ​ല​യ​മാ​ണ് സെ​ന്‍റ് അ​ലോ​ഷ്യ​സ് ഹ​യ​ർ സെ​ക്ക​ൻഡറി സ്കൂ​ൾ.

ഒ​രു നൂറ്റാ​ണ്ടി​ന്‍റെ ച​രി​ത്രം പ​റ​യാൻ ക​ഴി​യു​ന്ന ഈ ​സ്കൂ​ളാ​ണി​ത്. 1896 ആ​രം​ഭി​ച്ച ഈ ​സ്കൂ​ളി​ന്‍റെ കോ​മ്പൗ​ണ്ടി​ൽ നി​ൽ​ക്കു​ന്ന മ​ര​ങ്ങ​ളു​ടെ പ​ഴ​ക്കം അ​പ്പോ​ഴാ​ണ് മ​ന​സി​ലാ​കു​ന്ന​ത്.

റെ​യി​ൽ​വേ പരിസര ത്ത് കാ​ണു​ന്ന മ​ര​ക്കൂ​ട്ട​ങ്ങ​ൾ എ​ത്ര​പേ​ർ​ക്കാ​ണ് ത​ണ​ലും ത​ണു​പ്പും ആ​ശ്വാ​സ​വുമാ​കു​ന്ന​ത്. വാ​ഹ​ന​ങ്ങ​ളു​ടെ നീ​ണ്ടനി​ര കാ​ണു​മ്പോ​ൾ അ​റി​യാം യാ​ത്ര​ക്കാ​ർ എ​ത്ര​മാ​ത്രം സ​ന്തോ​ഷ​ത്തി​ലാ​ണെ​ന്ന്.

റീ​ൽ​സെ​ടു​ക്കാ​നും ഫോ​ട്ടോ​ഷൂ​ട്ടി​നു​മാ​യി ന​ഗ​ര​ത്തി​ൽ കൂ​ടു​ത​ലാ​യി ആ​ളു​ക​ൾ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന ഒ​രി​ട​മു​ണ്ട്, കോ​ർ​പറേ​ഷ​ൻ ഓ​ഫീ​സി​ന് സ​മീ​പം ക്യു​എ​സി റോ​ഡ്. പു​ല​ർ​ച്ചെയും വൈ​കുന്നേരവു മാ​ണ് കൂ​ടു​ത​ൽ ആ​ളു​ക​ൾ ഇ​വി​ടേ​ക്ക് എ​ത്തു​ന്ന​ത്. ഉ​ച്ച​യ്ക്ക് അ​ല്പം വി​ശ്ര​മി​ക്കാ​ൻ ത​ണ​ൽ തേ​ടി​യെ​ത്തു​ന്ന​വ​രും കു​റ​വ​ല്ല.

റോ​ഡി​നി​രു​വ​ശ​ത്തു​മാ​യി പ​ട​ർ​ന്നു പ​ന്ത​ലി​ച്ചു നിൽക്കുന്ന മ​ര​ങ്ങ​ളു​ടെ ഭം​ഗി​യും തി​ര​ക്ക് കു​റ​ഞ്ഞ അ​ന്ത​രീ​ക്ഷ​വു​മാ​ണ് ഇ​വി​ടം ഷൂ​ട്ടിം​ഗി​നായി തെ​ര​ഞ്ഞെ​ടു​ക്കാ​ൻ കാ​ര​ണം. മാ​ന​സിക ഉ​ല്ലാ​സ​ത്തി​നും ഒ​ത്തു​ചേ​ര​ലി​നു​മു​ള്ള ഇ​ട​മാ​യി ഇ​വി​ടം മാ​റി​ക്ക​ഴി​ഞ്ഞു. ത​ല​സ്ഥാ​ന​ത്തെ സാം​സ്കാ​രി​ക ഇ​ട​നാ​ഴി​യാ​യ മാ​ന​വീ​യം വീ​ഥി​പോ​ലെ ക്യു​എ​സി റോ​ഡും മാ​റ്റ​ണ​മെ​ന്നാ​ണ് നാട്ടുകാരുടെ ആ​വ​ശ്യം. നൈ​റ്റ് ലൈ​ഫ് പ​ദ്ധ​തി​യി​ലൂ​ടെ ക്യു​എ​സി റോ​ഡി​നെ സാം​സ്കാ​രി​ക ഇ​ട​നാ​ഴി​യാ​ക്കാ​ൻ തീ​രു​മാ​നി​ച്ചി​രു​ന്നു.

ഒ​ത്തു​ചേ​രാ​നും പാ​ട്ടു​പാ​ടാ​നും കൂ​ട്ടു​കൂ​ടാ​നും രാ​ത്രി സൗ​ന്ദ​ര്യം ആ​സ്വ​ദി​ക്കാ​നും ക​ഴി​യു​ന്നി​ടം എ​ന്ന​തി​ലു​പ​രി കൊ​ല്ല​ത്തി​ന്‍റെ ത​ന​തു രു​ചി​ക​ൾ ല​ഭ്യ​മാ​ക്കു​ന്ന ഫു​ഡ് സ്ട്രീ​റ്റും പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്താ​നാ​ണ് അധികൃതരുടെ തീ​രു​മാ​നം.