മീ​ൻ​കു​ളം ലൂ​ർ​ദ് മാ​താ പ​ബ്ലി​ക് സ്കൂ​ളി​ൽ ദീ​പി​ക ന​മ്മു​ടെ ഭാ​ഷ പ​ദ്ധ​തി
Wednesday, August 13, 2025 7:20 AM IST
മീ​ൻ​കു​ളം: മീ​ൻ​കു​ളം ലൂ​ർ​ദ് മാ​താ സ്കൂ​ളി​ൽ ദീ​പി​ക​ ന​മ്മു​ടെ ഭാ​ഷ പ​ദ്ധ​തി​ക്ക് തു​ട​ക്കം കു​റി​ച്ചു. ഫി​ൽ​ഗി​രി എം.കെ. ജോ​സ​ഫ് മു​ട്ട​ത്തി​ൽ സ്പോ​ൺ​സ​ർ ചെ​യ്ത ദീ​പി​ക പ​ത്രം വി​ദ്യാ​ർ​ഥി​ പ്ര​തി​നി​ധി​ക​ളാ​യ ഇ​ഹാ​ൻ മു​ഹ​മ്മ​ദ്‌, സാ​യി ന​ന്ദ​ന എ​ന്നി​വ​ർ​ക്ക് വി​ത​ര​ണം ചെ​യ്തു കൊ​ണ്ട് ദീ​പി​ക ന​മ്മു​ടെ ഭാ​ഷ പ​ദ്ധ​തി സ്കൂ​ൾ മാ​നേ​ജ​ർ ഫാ.​എ​ബി ച​ങ്ങ​ങ്ക​രി ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്രി​ൻ​സി​പ്പ​ൽ ബീ​ന ഏ​ബ്ര​ഹാം, ദീ​പി​ക പു​ന​ലൂ​ർ ഏ​രി​യ സ​ർ​ക്കു​ലേ​ഷ​ൻ മാ​നേ​ജ​ർ വ​ർ​ഗീ​സ് ജോ​സ​ഫ് എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.