വ​ള്ളം മ​റി​ഞ്ഞ് ഒ​രാ​ൾ മ​രി​ച്ചു: ഏ​ഴു​പേ​ർ ര​ക്ഷ​പ്പെ​ട്ടു
Tuesday, August 12, 2025 11:52 PM IST
പ​ര​വൂ​ർ : മ​ത്സ്യ​ബ​ന്ധ​ന​ത്തി​നി​ടെ വ​ള്ളം മു​ങ്ങി വ​ള്ള​ത്തി​ലു​ണ്ടാ​യി​രു​ന്ന മ​ത്സ്യ തൊ​ഴി​ലാ​ളി​ക​ളി​ൽ ഒ​രാ​ൾ മ​രി​ച്ചു. ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന ഏ​ഴു പേ​ർ നീ​ന്തി ര​ക്ഷ​പെ​ട്ടു. പ​ര​വൂ​ർ തെ​ക്കും​ഭാ​ഗം അ​മാ​നു​ള്ള മ​ൻ​സി​ലി​ൽ മു​ഹ​മ്മ​ദ്‌ ഇ​ബ്രാ​ഹി​മി​ന്‍റെ മ​ക​ൻ എ.​അ​മാ​നു​ള്ള (72)ആ​ണ് മ​രി​ച്ച​ത്.

ചൊ​വ്വാ​ഴ്ച​രാ​വി​ലെ ഏ​ഴോ​ടെ പ​ര​വൂ​ർ തെ​ക്കും​ഭാ​ഗ​ത്താ​യി​രു​ന്നു അ​പ​ക​ടം ഉ​ണ്ടാ​യ​ത് .പ​ര​മ്പ​രാ​ഗ​ത​മ​ത്സ്യ​തൊ​ഴി​ലാ​ളി​ക​ളാ​യ എ​ട്ടു​പേ​രാ​യി​രു​ന്നു വ​ള​ള​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്. ശ​ക്ത​മാ​യ തി​ര​യി​ല്‍​പെ​ട്ടു വ​ള​ളം മ​റി​യു​ക​യാ​യി​രു​ന്നു. മ​റ്റു​ള​ള​വ​ര്‍ നീ​ന്തി​ര​ക്ഷ​പെ​ട്ടു.

ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന​വ​ർ ത​ന്നെ അ​മാ​നു​ള​ള​യെ ര​ക്ഷ​പെ​ടു​ത്തി നെ​ടു​ങ്ങോ​ലം താ​ലൂ​ക്കാ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല. ഭാ​ര്യ: അ​യി​ഷാ​ബീ​വി​യ.​മ​ക്ക​ള്‍: റ​ഹ്മ​ത്ത​ലി,റ​ഹ്മാ​ന്‍,റ​ഹീ​ന