ആറുമുറിക്കടയിൽ ലോറി അപകടത്തിൽപ്പെട്ടു
Thursday, August 14, 2025 6:19 AM IST
കു​ണ്ട​റ: റൂ​ഫിം​ഗ് ഷീ​റ്റ് ക​യ​റ്റി​വ​ന്ന ലോ​റി അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ടു. രാ​ത്രി​യാ​യ​തി​നാ​ൽ വ​ൻ ദു​ര​ന്ത​മാ​ണ് ഒ​ഴി​വാ​യ​ത്. ഇ​ന്ന​ലെ രാ​ത്രി​യി​ൽ ആ​റു​മു​റി​ക്ക​ട കാ​ലിം സോ​ളാ​ർ എ​ന​ർ​ജി സ്ഥാ​പ​ന​ത്തി​ന്‍റെ മു​ന്നി​ലാ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​ത്.

ക​രു​നാ​ഗ​പ്പ​ള്ളി ഭാ​ഗ​ത്ത് നി​ന്നും കു​ണ്ട​റ പ​ള്ളി​മു​ക്കി​ലു​ള്ള സ്ഥാ​പ​ന​ത്തി​ലേ​ക്ക് റൂ​ഫിം​ഗ് ഷീ​റ്റ് ക​യ​റ്റി വ​ന്ന വാ​ഹ​നം റൂ​ട്ട് മാ​റി ആ​റു​മു​റി​ക്ക​ട​യി​ൽ എ​ത്തി തി​രി​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​ത്. വാ​ഹ​നം റി​വേ​ഴ്സ് എ​ടു​ക്കു​മ്പോ​ൾ ഷീ ​റ്റു​ക​ൾ പി​റ​കോ​ട്ട് തെ​ന്നി മാ​റി​യ​ത് മൂ​ലം ലോ​റി​യു​ടെ മു​ൻ​വ​ശം ഉ​യ​ർ​ന്നു മു​ന്നോ​ട്ടു നീ​ങ്ങു​ക​യാ​യി​രു​ന്നു.

ഡ്രൈ​വ​റു​ടെ മ​ന​സാന്നി​ധ്യ​മാ​ണ് വ​ൻ ദു​ര​ന്ത​ത്തി​ൽ നി​ന്നും ര​ക്ഷ​പ്പെ​ട്ട​ത്. കു​ണ്ട​റ, എ​ഴു​കോ​ൺ പോ​ലീ​സും ആ​റു​മു​റി​ക്ക​ട റ​സി​ഡ​ൻ​സ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡന്‍റ് റെഫി​ലി​പ്പോ​സ് വ​ർ​ഗീ​സി​ന്‍റെനേ​തൃ​ത്വ​ത്തി​ലു​ള്ള അ​സോ​സി​യേ​ഷ​ൻ അം​ഗ​ങ്ങ​ളും ഉ​ട​ൻ​ത​ന്നെ സ്ഥ​ല​ത്തെ​ത്തി ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു