ദീ​പി​ക കു​ട്ടി​ക​ളി​ൽ വാ​യ​ന​ശീ​ലം വ​ള​ർ​ത്തു​ന്നു: ഡോ.​എ​ൻ.​ശ​ശി​കു​മാ​ർ
Thursday, August 14, 2025 6:19 AM IST
കു​ണ്ട​റ : ദീ​പി​ക കു​ട്ടി​ക​ളി​ൽ വാ​യ​ന​ശീ​ലം വ​ള​ർ​ത്തു​ന്ന​തി​ന് വേ​ണ്ടി ന​ട​ത്തു​ന്ന പ്ര​വ​ർ​ത്ത​നം പു​തു​ത​ല​മു​റ​യ്ക്ക് ഉ​ണ​ർ​വേ​കു​ന്ന​താ​ണെ​ന്ന് കു​ഴി​മ​തി​ക്കാ​ട് റോ​ട്ട​റി ക്ല​ബ് പ്ര​സി​ഡ​ന്‍റ് ഡോ.​എ​ൻ.​ശ​ശി​കു​മാ​ർ.

കു​ഴി​മ​തി​ക്കാ​ട് ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ന​മ്മു​ടെ ഭാ​ഷ പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. കു​ഴി​മ​തി​ക്കാ​ട് റോ​ട്ട​റി ക്ല​ബും ചി​റ്റു​മ​ല എം​ജി​എം ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റും ചേ​ർ​ന്നാ​ണ് ഒ​രു വ​ർ​ഷ​ത്തെ പ​ത്രം സ്കൂ​ളി​ൽ സ്പോ​ൺ​സ​ർ ചെ​യ്തി​രി​ക്കു​ന്ന​ത്.

മ​ല​യാ​ള​ത്തി​ന്‍റെ പ്ര​ഥ​മ പ​ത്ര​ത്തി​ന്‍റെഭാ​ഗ​മാ​കാ​ൻ ക​ഴി​ഞ്ഞ​തി​ൽ ചാ​രി​താ​ർ​ഥ്യം ഉ​ണ്ടെ​ന്ന് എം​ജി​എം ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റ് ചെ​യ​ർ​മാ​ൻ വ​രു​ൺ ജോ​ർ​ജ് മു​ഖ്യ പ്ര​ഭാ​ഷ​ണ​ത്തി​ൽ പ​റ​ഞ്ഞു. പി ​ടി എ ​വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ജി​ത് കു​മാ​ർ, ഓ​മ​ന​ക്കു​ട്ട​ൻ പി​ള്ള, കെ. ​എ​സ്. അ​നി​ൽ​കു​മാ​ർ, ജി​ബി​ൻ, റി​നു ഡാ​നി​യ​ൽ, പ്രി​ൻ​സി​പ്പ​ൽ പ്ര​ജി ഗോ​പി​നാ​ഥ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

രാ​ഷ്‌ട്ര​ദീ​പി​ക ഏ​രി​യ മാ​നേ​ജ​ർ അ​രു​ൺ ശ​ശി, റി​പ്പോ​ർ​ട്ട​ർ ജി​ജു​മോ​ൻ കു​ണ്ട​റ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ന​മ്മു​ടെ ഭാ​ഷ പ​ദ്ധ​തി സ്കൂ​ളി​ൽ ന​ട​പ്പി​ലാ​ക്കി​യ​ത്.