ല​ഹ​രിവി​രു​ദ്ധ ഓ​ട്ട​ൻ​തു​ള്ള​ൽ ക​ലാജാ​ഥ ന​ട​ത്തി
Wednesday, August 13, 2025 7:20 AM IST
കൊ​ട്ടാ​ര​ക്ക​ര: വി​ദ്യാ​ർ​ഥി​ക​ളു​ടെ മ​നംക​വ​ർ​ന്ന് ല​ഹ​രി​വി​രു​ദ്ധ തു​ള്ള​ൽ ബോ​ധ​വ​ത്ക​ര​ണ സ​ന്ദേ​ശ​യാ​ത്ര നാ​ടി​ന് കൗ​തു​ക​മാ​യി. ത​ല​വൂ​ർ പ​ഞ്ചാ​യ​ത്തും കു​ള​ക്ക​ട ബി​ആ​ർ​സി​യും സം​യു​ക്ത​മാ​യി​ട്ടാ​ണ് ഓ​ട്ട​ൻ തു​ള്ള​ൽ ക​ലാ​രൂ​പ​ത്തി​ൽ ല​ഹ​രി വി​രു​ദ്ധ ബോ​ധ​വ​ത്കര​ണ സ​ന്ദേ​ശ​യാ​ത്ര ന​ട​ത്തി​യ​ത്.

സ്കൂ​ൾ പ്ര​വേ​ശ​നോ​ത്സ​വ​ഗാ​നം ര​ചി​ച്ച ഭ​ദ്ര ഹ​രി​യു​ടെ വ​രി​ക​ൾ ഓ​ട്ട​ൻ​തു​ള്ള​ൽ ക​ലാ​കാ​ര​ൻ താ​മ​ര​ക്കു​ടി ക​രു​ണാ​ക​ര​ൻ മാ​സ്റ്റ​റാ​ണ് തു​ള്ള​ൽ രൂ​പ​ത്തി​ൽ ചി​ട്ട​പ്പെ​ടു​ത്തി​യ​ത്.​ ക​രു​ണാ​ക​ര​ൻ മാ​സ്റ്റ​റു​ടെ ചെ​റു​മ​ക​ൾ ഹ​രി​ന​ന്ദ​ന​യു​ടെ ശി​ക്ഷ​ണ​ത്തി​ൽ പ​ട്ടാ​ഴി ഗ​വ. ഹൈ​സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ളാ​യ ധ​ന​ശ്രീ​ ച​ന്ദ്ര​ശേ​ഖ​ർ, ബ്ര​ഹ്മ​ജാ​ത​ൻ എ​ന്നി​വ​രാ​ണ് ഓ​ട്ട​ൻ​തു​ള്ള​ൽ അ​വ​ത​രി​പ്പി​ച്ച​ത്.
ത​ല​വൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.എ​സ്. ക​ലാ​ദേ​വി ഉ​ദ്ഘാ​ട​നം ചെ​യ്തു.