ആ​ന​യോ​ളം അ​റി​വു പ​ക​ര്‍​ന്ന് ലോ​ക ഗ​ജ​ദി​ന​ത്തി​ൽ സെ​മി​നാ​ര്‍
Thursday, August 14, 2025 6:23 AM IST
കൊ​ല്ലം: ആ​ന​ക​ൾ​ക്ക് മ​നു​ഷ്യ​നേ​ക്കാ​ള്‍ കേ​ള്‍​വി ശ​ക്തി​യുണ്ട്. 12 ലി​റ്റ​ര്‍ വെ​ള്ളം തു​മ്പി​കൈ​യി​ല്‍ നി​റ​യ്ക്കാം. ചെ​ണ്ട​ത്താ​ള​ത്തി​നൊ​ത്ത​ല്ല, ശ​രീ​ര​താ​പ​നി​ല നി​യ​ന്ത്രി​ക്കാ​നാ​ണ് ചെ​വി​യാ​ട്ട​ല്‍. ആ​ന​ക​ളെ​കു​റി​ച്ച് കൗ​തു​ക​വും അ​ത്ഭു​ത​വും ഇ​ട​ക​ല​രു​ന്ന അ​റി​വു​ക​ളാ​ണ് ലോ​ക​ഗ​ജ​ദി​ന​ത്തി​ല്‍ ഇ​ത്ത​വ​ണ പ​ങ്കു​വെ​ച്ചത്.

പു​ത്ത​ന്‍​കു​ളം ആ​ന​ത്താ​വ​ള​ത്തി​ല്‍ ദി​നാ​ച​ര​ണ​ ഭാ​ഗ​മാ​യി മൃ​ഗ​സം​ര​ക്ഷ​ണ​വ​കു​പ്പും ഇ​ന്ത്യ​ന്‍ വെ​റ്റ​റി​ന​റി അ​സോ​സി​യേ​ഷ​നും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ച്ച സെ​മി​നാ​ർ ആ​ന​വി​ശേ​ഷ​ങ്ങ​ള്‍ കൊ​ണ്ട് കൗതുക​മു​ണ​ർ​ത്തി. ഫോ​റ​സ്റ്റ് ചീ​ഫ് വെ​റ്റ​റി​ന​റി മു​ന്‍ ഓ​ഫീ​സ​ര്‍ ഡോ. ​ഇ. കെ. ​ഈ​ശ്വ​ര​ന്‍ സെ​മി​നാ​ര്‍ ന​യി​ച്ചു.

ആ​ന​ക​ള്‍​ക്ക് ശ​ബ്ദ​വും ഗ​ന്ധ​വും തി​രി​ച്ച​റി​യാ​ന്‍ സ​വി​ശേ​ഷ ക​ഴി​വു​ണ്ട് . തു​മ്പി​കൈ​യി​ല്‍ 40000 ചെ​റു​പേ​ശി​ക​ളു​മു​ണ്ട്. ആ​ന​ക്കു​ട്ടി​ക​ള്‍​ക്ക് ജ​ന​ന​ഭാ​രം 150 മു​ത​ല്‍ 200 കി​ലോ വ​രെ​യാ​ണ്. കൊ​മ്പി​ന്‍റെ മൂ​ന്നി​ലൊ​ന്ന് മാ​ത്ര​മാ​ണ് പു​റ​ത്ത് കാ​ണാ​വു​ന്ന​ത്. മ​ദ​പ്പാ​ട്കാ​ല​ത്ത് ആ​ന​ക​ളെ മൂ​ന്നു മാ​സ​മെ​ങ്കി​ലും കെ​ട്ടി​യി​ട​ണം എ​ന്ന നി​ര്‍​ണാ​യ​ക​വി​വ​ര​വും സെ​മി​നാ​റി​ൽ കൈ​മാ​റി.

നാ​ട്ടാ​നാ​ക​ളു​ടെ എ​ണ്ണം കു​റ​യു​ന്ന​താ​യാ​ണ് ഔ​ദ്യോ​ഗി​ക ക​ണ​ക്ക്. 2021 ല്‍ 510 ​നാ​ട്ടാ​ന​ക​ള്‍ ഉ​ണ്ടാ​യി​രു​ന്ന സ്ഥാ​ന​ത്ത് നി​ല​വി​ല്‍ ഉ​ള്ള​ത് 382. ജി​ല്ല​യി​ല്‍ 55 ആ​ന​ക​ള്‍​ക്കാ​ണ് ര​ജി​സ്‌​ട്രേ​ഷ​നു​ള്ള​ത്. ക്ഷ​യം, പ​രാ​ദ​രോ​ഗ​ങ്ങ​ള്‍, പാ​ദ​രോ​ഗ​ങ്ങ​ള്‍, ര​ക്താ​തി​സാ​രം, ഹൃ​ദ്‌​രോ​ഗം, എ​ര​ണ്ട​കെ​ട്ട് എ​ന്നി​വ​യാ​ണ് എ​ണ്ണം കു​റ​യാ​ന്‍ പ്ര​ധാ​ന​കാ​ര​ണ​മാ​യി​ട്ടു​ള്ള​ത്. പു​തു​ക്കി​യ വ​ന്യ​ജീ​വി​സം​ര​ക്ഷ​ണ നി​യ​മ​പ്ര​കാ​രം ഇ​ത​ര​സം​സ്ഥാ​ന​ങ്ങ​ളി​ല്‍​നി​ന്ന് ആ​ന​ക​ളെ കൊ​ണ്ടു​വ​രു​ന്ന​തി​നും കൈ​മാ​റ്റം​ചെ​യ്യു​ന്ന​തി​നും ക​ര്‍​ശ​ന​വ്യ​വ​സ്ഥ​ക​ള്‍ ആ​ണ് ഉ​ള്ള​ത്.

ഉ​ട​മ​സ്ഥാ​വ​കാ​ശ സ​ര്‍​ട്ടി​ഫി​ക്ക​റ്റും ജ​നി​ത​ക പ​ഠ​ന സ​ര്‍​ട്ടി​ഫി​ക്ക​റ്റും ഡാ​റ്റാ ഷീ​റ്റും നി​ര്‍​ബ​ന്ധ​മാ​ക്കി. ജ​നി​ത​ക പ​ഠ​ന സാ​ക്ഷ്യ​പ​ത്രം ഡെ​റാ​ഡൂ​ണ്‍ വൈ​ല്‍​ഡ് ലൈ​ഫ് ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ടി​ല്‍ പ​രി​ശോ​ധി​ച്ചാ​ണ് ഉ​റ​പ്പാ​ക്കു​ക. ആ​ന​ക്കൊ​മ്പോ പ​ല്ലോ ആ​ന​യു​മാ​യി ബ​ന്ധ​പ്പെ​ട്ട മ​റ്റ് മേ​നി ഉ​പാ​ധി​ക​ളോ വി​ല്‍​ക്കു​ന്ന​തി​ന് നി​രോ​ധ​ന​മു​ണ്ട്. ന​ട​യ്ക്കി​രു​ത്തു​ക​യോ പോ​റ്റാ​ന്‍ നി​ര്‍​വാ​ഹ​മി​ല്ലാ​തെ ആ​രാ​ധ​നാ​ല​യ​ങ്ങ​ള്‍​ക്ക് കൈ​മാ​റു​ക​യോ ചെ​യ്യാ​മെ​ന്നും സെ​മി​നാ​റി​ല്‍ വ്യ​ക്ത​മാ​ക്കി.