ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ന് വാ​ര്‍​ഡ് പു​ന​ര്‍​വി​ഭ​ജ​ന​പ്ര​ക്രി​യ പൂ​ര്‍​ത്തി​യാ​യി; ജി​ല്ല​യി​ൽ 1698 വാ​ര്‍​ഡു​ക​ള്‍
Thursday, August 14, 2025 6:19 AM IST
കൊ​ല്ലം: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ന് വാ​ര്‍​ഡ് പു​ന​ര്‍​വി​ഭ​ജ​ന​പ്ര​ക്രി​യ പൂ​ര്‍​ത്തി​യാ​യ​പ്പോ​ൾ ജി​ല്ല​യി​ൽ ഉ​ള്ള​ത് 1698 വാ​ര്‍​ഡു​ക​ള്‍. വാ​ര്‍​ഡ് വി​ഭ​ജ​ന​ഭാ​ഗ​മാ​യി ത​ദ്ദേ​ശ​വാ​ര്‍​ഡു​ക​ളു​ടെ ഡി​ജി​റ്റ​ല്‍ ഭൂ​പ​ടം ത​യ്യാ​റാ​ക്കി. പൂ​ര്‍​ത്തീ​ക​രി​ച്ച മാ​പ്പു​ക​ള്‍ പൊ​തു​ജ​ന​ങ്ങ​ള്‍​ക്ക് കാ​ണാ​നും പ്രി​ന്റ് എ​ടു​ക്കാ​നും പൂ​ര്‍​ണ​സു​ര​ക്ഷ ഉ​റ​പ്പാ​ക്കി എ​ച്ച് റ്റി ​എം എ​ല്‍ ഫോ​ര്‍​മാ​റ്റി​ല്‍ വെ​ബ് സൈ​റ്റി​ല്‍ ല​ഭ്യ​മാ​ണ്.

ഡീ​ലി​മി​റ്റേ​ഷ​ന് ശേ​ഷ​വും മു​ന്‍​പു​മു​ള്ള ജി​ല്ല​യി​ലെ വാ​ര്‍​ഡു​ക​ളു​ടെ എ​ണ്ണം യ​ഥാ​ക്ര​മം ഇ​ങ്ങ​നെ​യാ​ണ്. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് - 1314, 1234, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത്- 166, 152ജി​ല്ലാ പ​ഞ്ചാ​യ​ത്ത് - 27, 26, മു​ന്‍​സി​പ്പാ​ലി​റ്റി വാ​ര്‍​ഡ്- 135, 131, കോ​ര്‍​പ്പ​റേ​ഷ​ന്‍ വാ​ര്‍​ഡ്- 56, 55, ആ​കെ - 1698, 1598.ജി​ല്ല​യി​ൽ ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളി​ലെ വാ​ര്‍​ഡ് പു​ന​ര്‍​നി​ര്‍​ണ​യ​പ്ര​ക്രി​യ പൂ​ര്‍​ത്തി​യാ​യി.

അ​ന്തി​മ​വി​ജ്ഞാ​പ​നം സം​സ്ഥാ​ന ഡീ​ലി​മി​റ്റേ​ഷ​ന്‍ ക​മ്മീ​ഷ​ന്‍ അം​ഗീ​ക​രി​ച്ചു. വാ​ര്‍​ഡ് വി​ഭ​ജ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഡീ​ലി​മി​റ്റേ​ഷ​ന്‍ ക​മ്മീ​ഷ​ന് പ​രാ​തി​യോ ആ​ക്ഷേ​പ​മോ സ​മ​ര്‍​പ്പി​ച്ചി​രു​ന്ന​വ​രി​ല്‍ ഹി​യ​റിം​ഗി​ന് ഹാ​ജ​രാ​യ മു​ഴു​വ​ന്‍ പേ​രെ​യും നേ​രി​ല്‍​കേ​ട്ട്, പ​രാ​തി​ക​ള്‍ പ​രി​ശോ​ധി​ച്ചാ​ണ് അ​ന്തി​മ വി​ജ്ഞാ​പ​നം പു​റ​പ്പെ​ടു​വി​ച്ച​തെ​ന്ന് ഡീ​ലി​മി​റ്റേ​ഷ​ന്‍ ക​മ്മീ​ഷ​ന്‍ ചെ​യ​ര്‍​മാ​ന്‍ എ. ​ഷാ​ജ​ഹാ​ന്‍ അ​റി​യി​ച്ചി​ട്ടു​ണ്ട്.