തൊ​ഴി​ലാ​ളി​ക​ള്‍ രാ​ഹു​ലി​നൊ​പ്പം: ആ​ര്‍. ച​ന്ദ്ര​ശേ​ഖ​ര​ന്‍
Wednesday, August 13, 2025 7:20 AM IST
കൊ​ല്ലം: രാ​ഹു​ല്‍​ഗാ​ന്ധി ഏ​റ്റെ​ടു​ത്തി​രി​ക്കു​ന്ന ജ​നാ​ധി​പ​ത്യ സം​ര​ക്ഷ​ണ പോ​രാ​ട്ട​ത്തി​ല്‍ തൊ​ഴി​ലാ​ളി​ക​ള്‍ രാ​ഹു​ല്‍​ഗാ​ന്ധി​ക്ക്‌ ഒ​പ്പ​മാ​ണെ​ന്ന്‌ ഐഎ​ന്‍ടിയുസി ​സം​സ്ഥാ​ന പ്ര​സി​ഡന്‍റ് ആ​ര്‍.ച​ന്ദ്ര​ശേ​ഖ​ര​ന്‍.

ഐഎ​ന്‍ടിയുസി ​ജി​ല്ലാ നേ​തൃ​സ​മ്മേ​ള​നം കൊ​ല്ലം ഡിസിസിയി​ല്‍ ഉ​ദ്‌​ഘാ​ട​നം ചെ​യ്‌​ത്‌ പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഐഎ​ന്‍ടി ​യുസി ​ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ.കെ. ​ഹ​ഫീ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. യുഡിഎ​ഫ്‌ ജി​ല്ലാ ചെ​യ​ര്‍​മാ​ന്‍ കെ.സി. രാ​ജ​ന്‍, ഐഎ​ന്‍ടി​യുസി ​സം​സ്ഥാ​ന ഭാ​ര​വാ​ഹി​ക​ളാ​യ ആ​ന്‍റ​ണി ആ​ല്‍​ബ​ര്‍​ട്ട്‌, അ​നി​യ​ന്‍ മാ​ത്യു എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.