കൊല്ലം : ‘ഭാരതം എന്ന പേർ കേട്ടാൽ അഭിമാന പൂരിതമാകണമന്തരംഗം’ എന്നാണ് കവി പാടിയിരിക്കുന്നത്. സ്വന്തം രാജ്യത്തിനുവേണ്ടി ത്യാഗം ചെയ്തവരെ ഓർമിക്കാനും രാജ്യസ്നേഹം മുറുകെ പിടിച്ചു ജീവിക്കാൻ മനസ് സന്നദ്ധമാക്കാനുള്ള ദിനം കൂടിയാണ് നാളെ.
ഇന്ത്യയുടെ സ്വാതന്ത്ര്യം അഹിംസാത്മക ചെറുത്തുനിൽപ്പിന്റെയും മനുഷ്യചൈതന്യത്തിന്റെയും ശക്തിയുടെ തെളിവാണ്. നമ്മുടെ രാജ്യത്തെകുറിച്ചും സ്വാതന്ത്ര്യത്തെക്കുറിച്ചും അഭിമാനത്തോടെ ചിന്തിക്കുന്ന ഒരു തലമുറയാണ് ഉയർന്നുവരുന്നത്. ഇന്ത്യ എന്ന വികാരം മനസിലും പ്രവൃത്തിയിലും ഇഴുകിചേർന്നിരിക്കുന്ന നമ്മുടെ തലമുറ പ്രതികരിക്കുന്നു.
സ്വാതന്ത്ര്യത്തെകുറിച്ചും ജനാധിപത്യത്തെക്കുറിച്ചും വിവിധ സ്കൂളിൽനിന്നും തെരഞ്ഞെടുക്കപ്പെട്ട വിദ്യാർഥികൾ അവരുടെ കാഴ്ചപ്പാട് വെളിപ്പെടുത്തുന്നു.
സ്വാതന്ത്ര്യം -ആത്മാവിന്റെ ശ്വാസമാണ്
സ്വാതന്ത്ര്യം അതൊരു വാക്കല്ല, മറിച്ച് ആത്മാവിന്റെ ശ്വാസമാണ്. സ്വാതന്ത്ര്യം നേടിയെടുക്കുകയെന്നതു തീവ്ര പരിശ്രമത്തിലൂടെ മാത്രമേ സാധിക്കൂ. പക്ഷേ അതിനെ സംരക്ഷിക്കുക, വളർത്തുക, അടുത്ത തലമുറയ്ക്കു കൈമാറുക — അതാണ് നമ്മുടെ കടമ. നീതി, സമത്വം, സൗഹൃദം, സഹോദര്യം എന്നീ മൂല്യങ്ങളെ കാത്തുസൂക്ഷിക്കുന്നതിലൂടെ മാത്രമേ സ്വാതന്ത്ര്യം ജീവിച്ചു നിൽക്കുകയുള്ളു.
ജെ.ക്രിസ്റ്റീന
ക്ലാസ് :7 എ
കാർമൽഗിരി സെൻട്രൽ സ്കൂൾ, ഭാരതീപുരം
എന്റെ രാജ്യത്തിന്റെ
സ്വാതന്ത്ര്യം നിലനിർത്തും
എന്റെ അഭിപ്രായം തുറന്നു പറയാനും എന്റെ സ്വപ്നങ്ങള്‍ പിന്തുടരാനും എന്റെ കഴിവുകള്‍ വളര്‍ത്താനുമുള്ള അവകാശം സ്കൂളില്‍ എനിക്ക് പഠിക്കാന്‍, കളിക്കാന്‍ ചോദ്യങ്ങള്‍ ചോദിക്കാന്‍ സുഹൃത്തുക്കളുമായി ആശയവിനിമയം നടത്താന്‍ അവസരം കിട്ടുന്നതാണ് സ്വാതന്ത്ര്യം.
എ .അല്ഫിയഒമ്പതാം ക്ലാസ്
വിദ്യാര്ഥിനിഉമയനല്ലൂര്
ചെറുപുഷ്പം ഹൈസ്കൂള്‍
എന്റെ രാജ്യം മാതൃക
വൈദേശികമായ അടിമത്തത്തില്‍നിന്നും മോചിതയായ എന്റെ രാജ്യം ഇന്നു ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായിരിക്കുന്നു. ഭരണഘടന ഉറപ്പുനല്‍കുന്ന സമത്വം, സാഹോദര്യം, സ്വാതന്ത്ര്യം എന്നിവ എന്റെ കാഴ്ചപ്പാടില്‍ ലോകരാജ്യങ്ങള്‍ക്കു മാതൃകയാണ്. നാനാത്വത്തില്‍ ഏകത്വമുള്ള ഒരു ഇന്ത്യയാണ് എന്റെ കാഴ്ചപ്പാടിലെ ഭാരതം.
സാവൂള്‍ സാജന്
ക്ലാസ് 4
ഇന്‍ഫന്റ് ജീസസ് എല്‍പിഎസ് പള്ളിത്തോട്ടം
ഭരണഘടനയ്ക്കായി പോരാടാം
ഗാന്ധിജിയുടേയും മറ്റു പ്രധാന നേതാക്കളുടേയും കഠിന പ്രയത്നം കാരണമാണ് നമുക്ക് ഇന്നും ഒരു സ്വാതന്ത്ര്യ ഇന്ത്യയിൽ ജീവിക്കാൻ കഴിയുന്നത്. എന്റെ സ്വാതന്ത്ര്യത്തിന്റെ ആശയം എന്നത് എല്ലാവർക്കും സുരക്ഷിതമായി ജീവിക്കാനും സഞ്ചരിക്കാനും ആശയം പ്രകടിപ്പിക്കാനും പറ്റുന്ന ഒരു ലോകമാണ്.
ഡിയോൺ ജോഷി
ക്ലാസ് 9
സെന്റ് മേരീസ് ഹൈസ്കൂൾ, ആര്യങ്കാവ്
അഹിംസയിലൂന്നിയ
സ്വാതന്ത്ര്യം
അധിനിവേശത്തിന്റെ കാൽചങ്ങല പൊട്ടിച്ചെറിഞ്ഞ് ഇന്ത്യ സ്വാതന്ത്ര്യത്തിന്റെ അനന്തവിഹായുസിലേക്ക് പറന്നുയര്‍ന്ന സുവർണദിനമാണ് 1947 ഓഗസ്റ്റ് 15. അഹിംസയിലൂന്നിയ സ്വാതന്ത്ര്യമാണ് നമ്മുടേത്. എല്ലാവർക്കും ഒരു- പോലുള്ള സ്വാതന്ത്ര്യമാണ് നമ്മുടെ സ്വാതന്ത്ര്യ സമര സേനാനികൾ സ്വപ്നം കണ്ടത്.
അമന്റാ ഷിബു
ക്ലാസ് 9
സെന്റ് മേരീസ് ഹൈസ്കൂൾ,
ആര്യങ്കാവ്
എന്റെ രാജ്യം ഉത്തമമാതൃക
രാഷ്ട്രം സ്വാതന്ത്ര്യ ദിനം വർണഭമായി ആഘോഷിക്കുമ്പോൾ നാടിന്റെ അഭിമാനം വാനോളം ഉയരുന്നു. മൂല്യബോധത്തിൽ അധിഷ്ഠിതമായ നാടിന്റെ സംസ്കാരം, പാരമ്പര്യം ഇവ എത്ര മഹത്തരമാണെന്നു ഞാൻ ഓർത്തു പോകുന്നു. ഏറ്റവും വലിയ ജനാധിപത്യ രാജ്യമായി എന്റെ ദേശം അറിയപ്പെടുന്നതിൽ ഞാൻ അഭിമാനം കൊള്ളുന്നു.
ജെറിൻ ബി രാജു
ക്ലാസ് 9
സിദ്ധാർഥസെൻട്രൽ സ്കൂൾ പള്ളിമൺ
മികച്ച ജനാധിപത്യരാജ്യം
ഭാരതം ഇന്നും ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായി നിലനിൽക്കുന്നത്.രാഷ്ട്രത്തെ സ്വതന്ത്രവും സ്വതന്ത്രവുമാക്കുന്നതിൽ നിരവധി സ്വാതന്ത്ര്യ സമര സേനാനികളുടെ എണ്ണമറ്റ ത്യാഗങ്ങളുടെയും ഉറച്ച ദൃഢനിശ്ചയത്തിന്റെയും ബഹുമാനാർത്ഥം ഈ ദിനം ആഘോഷിക്കപ്പെടുന്നു.
എൻ.ആർ.ജൗഹറ ഫാത്തിമ
4 എ, സെന്റ് ജോസഫ്സ് കോൺവെന്റ് എൽപി സ്കൂൾ, കൊല്ലം
ദേശസ്നേഹത്തിന്റെ ജ്വാല തെളിയിക്കാം
ഈ സ്വാതന്ത്ര്യദിനത്തിൽ, നമ്മെ സ്വാതന്ത്ര്യത്തിലേക്കു നയിച്ച മഹാന്മാരെ ഓർത്തുകൊണ്ട്, നമ്മുടെ മനസുകളിൽ ദേശസ്നേഹത്തിന്റെ ജ്വാല തെളിയിക്കാം... അഴിമതിയെയും അനീതിയെയും പ്രതിരോധിക്കാം... സത്യത്തിനും ധർമ്മത്തിനും വേണ്ടി നിലകൊള്ളാം. അങ്ങനെയെങ്കിൽ നമുക്ക് പറയാം : "ഇന്ത്യ എന്റെ രാജ്യം; എന്റെ അഭിമാനം"
ആർ.എസ്.ദീക്ഷ
മൂന്നാം ക്ലാസ് വിദ്യാർഥിനി
സെന്റ് ജോസഫ്സ് കോൺവെന്റ്് എൽ പി സ്കൂൾ, കൊല്ലം
നമ്മിലൂടെ നമ്മുടെ രാജ്യം
അറിയപ്പെടണം
സ്വാതന്ത്ര്യത്തിന്റെ ചക്രവാളങ്ങൾ കടന്നു നവോഥാനത്തിന്റെ പാതകളിലൂടെ ഉറച്ച ചുവടുകളോട് അതിവേഗം മുന്നേറുകയാണ്.
എങ്ങനെ മറുനാടുകളിലേക്കു ചേക്കേറാം എന്ന് ചിന്തിക്കുന്നതനുപരി , എന്റെ അറിവും പാടവവും കഴിവും എങ്ങനെയെല്ലാം എന്റെ മാതൃരാജ്യത്തിന്റെ പുരോഗതിക്കായി വിനിയോഗിക്കാം എന്നതാണ്.നാം ഓരോരുത്തരിലൂടെ ആയിരിക്കണം ഇന്ത്യ എന്ന മഹാരാജ്യം അറിയപ്പെടേണ്ടത്.
ഹിദ ആസാദ്
ക്ലാസ് 10 ,മൗണ്ട് താബോർ
എച്ച്.എസ്, പത്തനാപുരം
സ്വാതന്ത്ര്യം കുട്ടികളുടെ കണ്ണുകളിലൂടെ
രാഷ്ട്രപിതാവ് ഗാന്ധിജിയും അദ്ദേഹത്തിന്റെ പിന്നിൽ അണിനിരന്ന പതിനായിരക്കണക്കിനു സ്വാതന്ത്ര്യ സമര സേനാനികളും നേടിത്തന്ന സ്വാതന്ത്ര്യത്തെ നാം ശരിയായി ഉപയോഗിക്കുന്നതിലൂടെ നമ്മുടെ രാജ്യത്ത ഐശ്വര്യപൂർണമാക്കാൻ കഴിയും നമ്മുടെ നാടിനെ സുന്ദരമാക്കാൻ കഴിയും.
ജെസ്വിൻ ബിനു
ക്ലാസ് 11 ബി
സെന്റ്മേരീസ് എച്ച്എസ്എസ്
കിഴക്കേക്കര
അഭിപ്രായം ഭയം
കൂടാതെ
പ്രകടിപ്പിക്കണം
എന്റെ കാഴ്ചപ്പാടിൽ സ്വാതന്ത്ര്യം എന്നതു വെറും അടിമത്വത്തിൽ നിന്നു മോചിതരാക്കുക മാത്രമല്ല .
മറിച്ചു സ്വന്തം ചിന്തകൾ ,അഭിപ്രായങ്ങൾ വിശ്വാസങ്ങൾ ,എന്നിവ ഭയം ഇല്ലാതെ പ്രകടിപ്പിക്കാൻ കഴിയുന്ന അവസ്ഥയാണ്. എല്ലാവർക്കും ആത്മ ഗൗരവത്തോടെ സുരക്ഷിതമായി ജീവിക്കാൻ കഴിയുന്ന സമൂഹം നിർമിക്കുകയാണ് എന്റെ കാഴ്ചപ്പാട്.
അനീഷ ബിനോയ്
ക്ലാസ് : പത്ത് എ
ലൂർദ്ദ് മാതാ പബ്ലിക് സ്ക്കൂൾ,
മീൻകുളം
രാജ്യത്തെ
സ്നേഹിക്കണം
നമുക്ക് സ്വാതന്ത്ര്യത്തോടെ നടക്കാനും സ്കൂളിൽ പോയി പഠിക്കാനും മതപരമായുളള നമ്മുടെ വിശ്വാസങ്ങൾ മുറുകെ പിടിക്കാനും ആരാധന നടത്താനും സാധിക്കുന്നു. അനേകം ദേശാഭിമാനികളുടെപ്രയത്നമാണ് നമുക്കു കിട്ടിയ ഈ സ്വാതന്ത്ര്യം.
അതുകൊണ്ടുതന്നെ നമ്മൾ എപ്പോഴും നമ്മുടെ രാജ്യത്തെ സ്നേഹിക്കുകയും ആദരിക്കുകയും ചെയ്യണം.
നമ്മുടെ രാജ്യ സ്നേഹം മറ്റുള്ളവർക്ക് പ്രചോദന മാകണം. എക്കാല ത്തും രാജ്യ സ്നേഹമുള്ള ഒരു തലമുറ യാണ് നടമുക്ക് ഉണ്ടാകേണ്ടത്.
ദിയ അദർശ്
ക്ലാസ് 2, സെന്റ്
ജോൺസ് സ്കൂൾ അഞ്ചൽ