ക്ഷീ​ര​സം​ഗ​മ​വും അ​നു​മോ​ദ​ന​വും സം​ഘ​ടി​പ്പി​ച്ചു
Tuesday, August 12, 2025 2:03 AM IST
വേ​ലൂ​ർ: ചൊ​വ്വ​ന്നൂ​ര്‍ ബ്ലോ​ക്ക് ക്ഷീ​ര​സം​ഗ​മ​വും അ​നു​മോ​ദ​ന​ച്ച​ട​ങ്ങും സം​ഘ​ടി​പ്പി​ച്ചു. പു​ലി​യ​ന്നൂ​ര്‍ ക്ഷീ​ര​സം​ഘ​ത്തി​ന്‍റെ ആ​തി​ഥേ​യ​ത്വ​ത്തി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ന്‍റെ ഉ​ദ്ഘാ​ട​നം എ.​സി. മൊ​യ്തീ​ൻ എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു.

ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് ആ​ന്‍​സി വി​ല്യം​സ് അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. കു​ന്നം​കു​ളം ന​ഗ​ര​സ​ഭ ചെ​യ​ര്‍​പേ​ഴ്സ​ണ്‍ സീ​ത ര​വീ​ന്ദ്ര​ന്‍, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രാ​യ ടി.​ആ​ര്‍. ഷോ​ബി, രേ​ഖ സു​നി​ല്‍, രേ​ഷ്മ ര​തീ​ഷ്, മി​നി ജ​യ​ന്‍, ജി​ല്ലാ​പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ എ.​വി. വ​ല്ല​ഭ​ന്‍, ജ​ലീ​ല്‍ ആ​ദൂ​ര്‍, ജ​ന​പ്ര​തി​നി​ധി​ക​ളാ​യ കെ.​ജി. പ്ര​മോ​ദ്, എ​ന്‍.​കെ. ഹ​രി​ദാ​സ്, ക​ര്‍​മ​ല ജോ​ണ്‍​സ​ന്‍ തു​ട​ങ്ങി​യ​വ​ര്‍ സം​സാ​രി​ച്ചു. മി​ക​ച്ച ക്ഷീ​ര​ക​ര്‍​ഷ​ക​രേ​യും എ​സ്എ​സ്എ​ല്‍​സി, പ്ല​സ് ടു ​വി​ജ​യി​ക​ളേ​യും അ​നു​മോ​ദി​ച്ചു.