ഇ​ണ​യ്ക്ക് ഇ​ര തേ​ടി​യെ​ത്തി​യ മ​ല​മു​ഴ​ക്കി വേ‌​ഴാ​ന്പ​ൽ കൗ​തു​ക​ക്കാഴ്ച‍യായി
Wednesday, August 13, 2025 8:33 AM IST
വൈ​പ്പി​ൻ:​ അ​ട​യി​രി​ക്കു​ന്ന ഇ​ണ​യ്ക്ക് ഇ​ര തേ​ടി​യെ​ത്തി​യ മ​ല​മു​ഴ​ക്കി വേ​ഴാ​മ്പ​ൽ നാ​ട്ടു​കാ​രി​ൽ കൗ​തു​ക​മു​ണ​ർ​ത്തി. സാ​ധാ​ര​ണ വ​ന​മേ​ഖ​ല​ക​ളി​ൽ മാ​ത്രം ക​ണ്ടു​വ​രു​ന്ന ഒ​രി​നം വേ​ഴാ​മ്പ​ലാ​ണി​ത്. ഇ​ന്ന​ലെ രാ​വി​ലെ നാ​യ​ര​മ്പ​ല​ത്ത് പ​ടി​ഞ്ഞാ​റേ​ക്കൂ​റ്റ് സ​ജീ​വ​ന്‍റെ വീ​ട്ടു​വ​ള​പ്പി​ലു​ള്ള ചൂ​ണ്ട​പ്പ​ന​യി​ലെ മൂ​ത്തു​പ​ഴു​ത്ത കു​ല​ക​ളി​ലാ​ണ് ഇ​തി​നെ ക​ണ്ട​ത്.

ക​റു​പ്പും മ​ഞ്ഞ​യും ക​ല​ര്‍​ന്ന തൂ​വ​ല്‍​ത്തൊ​പ്പി​യും മ​ഞ്ഞ നി​റ​ത്തി​ലു​ള്ള നീ​ണ്ട കൊ​ക്കും ചു​വ​ന്ന ക​ണ്ണു​ക​ളു​മൊ​ക്കെ​യു​ള്ള വേ​ഴാ​മ്പ​ലി​ന്‍റെ ച​ന്തം കാ​ഴ്ച​ക്കാ​രു​ടെ മ​നം​നി​റ​ച്ചു. വി​വ​ര​മ​റി​ഞ്ഞെ​ത്തി​യ പ​ക്ഷി​നി​രീ​ക്ഷ​ക​രാ​ണ് മ​ല​മു​ഴ​ക്കി വേ​ഴാ​മ്പ​ലി​നെ തി​രി​ച്ച​റി​ഞ്ഞ​ത്. ചി​ല​യ്ക്കു​മ്പോ​ൾ മ​ല​ക​ൾ​ക്കി​ട​യി​ലെ​ന്ന പോ​ലെ പ്ര​തി​ധ്വ​നി ഉ​യ​ർ​ത്തു​ന്ന ത​ര​ത്തി​ലെ ശ​ബ്ദ​വും പ​റ​ക്കു​മ്പോ​ൾ ശ​ക്ത​മാ​യ ചി​റ​ക​ടി​യൊ​ച്ച​യു​മു​ള്ള​തു​കൊ​ണ്ടാ​ണ​ത്രേ ഇ​വ​യ്ക്ക് മ​ല​മു​ഴ​ക്കി എ​ന്നു പേ​രു വീ​ണ​ത്.

പെ​ൺ​കി​ളി​ക​ൾ മു​ട്ട​യി​ട്ട് അ​ട​യി​രി​ക്കു​ന്ന സ​മ​യ​ത്ത് ആ​ൺ​കി​ളി​ക​ൾ ഇ​ണ​യ്ക്ക് ഇ​ര അ​ന്വേ​ഷി​ച്ച് അ​ക​ല​ങ്ങ​ളി​ലേ​ക്ക് പോ​കാ​റു​ണ്ട​ത്രേ. ഇ​ങ്ങ​നെ​യാ​യി​രി​ക്കാം ഈ ​ചൂ​ണ്ട​പ്പ​ന​ക്കു​ല​ക​ളി​ൽ ഇ​ത് എ​ത്തി​ച്ചേ​ർ​ന്ന​തെ​ന്നും പ​ക്ഷി​നി​രീ​ക്ഷ​ക​ർ വ്യ​ക്ത​മാ​ക്കി.

ഹ​രു​ണി സു​രേ​ഷ്