മു​ള​ന്തു​രു​ത്തി​യി​ൽ ഷീ ജിം പ​ദ്ധ​തി​ക്ക് തു​ട​ക്കം
Wednesday, August 13, 2025 8:20 AM IST
മു​ള​ന്തു​രു​ത്തി: മു​ള​ന്തു​രു​ത്തി പ​ഞ്ചാ​യ​ത്തി​ൽ ഷി ​ജിം പ​ദ്ധ​തി​ക്ക് തു​ട​ക്കം കു​റി​ച്ചു. വ​നി​ത ആ​രോ​ഗ്യ സം​ര​ക്ഷ​ണ​ത്തി​ന് ഊ​ന്ന​ൽ ന​ൽ​കി​ക്കൊ​ണ്ട് 2024-2025 വാ​ർ​ഷി​ക പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് എ​ട്ട​ര ല​ക്ഷം രൂ​പ മു​ത​ൽ​മു​ട​ക്കി ഷീ ​ജിം പ​ദ്ധ​തി​ക്ക് തു​ട​ക്കം കു​റി​ച്ച​ത്.

പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മ​റി​യാ​മ്മ ബെ​ന്നി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പൊ​തു​മ​രാ​മ​ത്ത് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി അ​ധ്യ​ക്ഷ ആ​ശാ സ​ന​ൽ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. മു​ഖ്യാ​തി​ഥി​യാ​യി മു​ൻ എം​എ​ൽ​എ വി. ​ജെ പൗ​ലോ​സ്, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മെ​മ്പ​ർ എ​ൽ​ദോ ടോം ​പോ​ൾ, പ​ഞ്ചാ​യ​ത്ത് മെ​മ്പ​ർ​മാ​രാ​യ ര​തീ​ഷ് ദി​വാ​ക​ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.