ഏ​ലൂ​രി​ല്‍ വ​ന്‍​ ക​ഞ്ചാ​വ് വേ​ട്ട;​ ര​ണ്ട് ഇ​ത​രസം​സ്ഥാ​ന​ക്കാ​ര്‍ അ​റ​സ്റ്റി​ല്‍
Tuesday, August 12, 2025 7:46 AM IST
കൊ​ച്ചി: ഏ​ലൂ​രി​ല്‍ വി​ല്പ​ന​യ്‌​ക്കെ​ത്തി​ച്ച 40 കി​ലോ ക​ഞ്ചാ​വു​മാ​യി ര​ണ്ട് ഇ​ത​രസം​സ്ഥാ​ന​ക്കാ​ര്‍ അ​റ​സ്റ്റി​ലായി‍. പശ്ചിമബം​ഗാ​ള്‍ മൂ​ര്‍​ഷി​ദാ​ബാ​ദ് സ്വ​ദേ​ശി​ക​ളാ​യ എ​സ്.​കെ. സൂ​ര​ജ്, എ​സ്.​കെ. രാ​ജു എ​ന്നി​വ​രെ​യാ​ണ് നാ​ര്‍​ക്കോ​ട്ടി​ക് സെ​ല്‍ എ​സി​പി കെ.​എ. അ​ബ്ദു​ള്‍ സ​ലാ​മി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഡാ​ന്‍​സാ​ഫ് സം​ഘം ഏ​ലൂ​ര്‍ ആ​ന​വാ​തി​ല്‍ ജം​ഗ്ഷ​ന് സ​മീ​പ​ത്തു നി​ന്ന് അ​റ​സ്റ്റ് ചെ​യ്ത​ത്. കു​റ​ച്ചു​നാ​ളു​ക​ളാ​യി ഇ​വ​ര്‍ അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ന്‍റെ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു.

കി​ലോ​യ്ക്ക് 25,000 രൂ​പ ഒ​ഡീ​ഷ​യി​ല്‍ നി​ന്ന് ട്രെ​യി​ന്‍ മാ​ര്‍​ഗ​മാ​ണ് പ്ര​തി​ക​ള്‍ കൊ​ച്ചി​യി​ലേ​ക്ക് ക​ഞ്ചാ​വ് എ​ത്തി​ച്ചു കൊ​ണ്ടി​രു​ന്ന​ത്. കി​ലോ​യ്ക്ക് 3,000 രൂ​പ​യ്ക്ക് അ​വി​ടെ നി​ന്ന് വാ​ങ്ങു​ന്ന ക​ഞ്ചാ​വ് 25,000 രൂ​പ നി​ര​ക്കി​ല്‍ വി​ല്പ​ന ന​ട​ത്തി മ​ട​ങ്ങി​പ്പോ​കു​ന്ന​താ​യി​രു​ന്നു പ്ര​തി​ക​ളു​ടെ രീ​തി.
ഇ​വ​രി​ല്‍ നി​ന്നു ക​ഞ്ചാ​വ് വാ​ങ്ങു​ന്ന​വ​രെ​ക്കു​റി​ച്ച് പോ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രു​ന്നു. പ്ര​തി​ക​ളെ ഏ​ലൂ​ര്‍ പോ​ലീ​സി​നു കൈ​മാ​റി.