‘സിം​ഫോ​ണി​യ 25’ കു​ടും​ബ സം​ഗ​മം ന​ട​ത്തി
Tuesday, August 12, 2025 7:46 AM IST
പാ​ലാ​രി​വ​ട്ടം: ദൈ​വ​വ​ച​ന​ത്തി​ൽ ആ​ഴ​മാ​യി വി​ശ്വാ​സ​മ​ർ​പ്പി​ച്ച് പ്ര​ത്യാ​ശ​യാ​യ ക്രി​സ്തു​വി​ൽ ന​ന്മ നി​റ​ഞ്ഞ​തും മെ​ച്ച​പ്പെ​ട്ട​തു​മാ​യ ഒ​രു ജീ​വി​ത​ത്തി​നാ​യി ഒ​രു​ങ്ങാ​ൻ വ​രാ​പ്പു​ഴ ആ​ർ​ച്ച്ബി​ഷ​പ് ഡോ. ​ജോ​സ​ഫ് ക​ള​ത്തി​പ്പ​റ​മ്പി​ൽ ആ​ഹ്വാ​നം ചെ​യ്തു. അ​തി​രൂ​പ​ത ബി​സി​സി സം​ഘ​ടി​പ്പി​ച്ച സിം​ഫോ​ണി​യ 2025 കു​ടും​ബ സം​ഗ​മം ഉ​ദ്ഘാ​ട​നം ചെ​യ്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

അ​തി​രൂ​പ​ത​യി​ലെ 103 ഇ​ട​വ​ക​ക​ളി​ൽ നി​ന്നു​ള്ള വി​ധ​വ​ക​ളു​ടെ​യും വി​ഭ്യാ​ര്യ രു​ടെ​യും ഏ​ക​സ്ഥ​രു​ടെ​യും സം​ഗ​മ​മാ​ണ് എ​റ​ണാ​കു​ളം പാ​പ്പാ​ളി ഹാ​ളി​ൽ ന​ട​ന്ന​ത്. ബി​സി​സി ഡ​യ​റ​ക്ട​ർ ഫാ. ​യേ​ശു​ദാ​സ് പ​ഴ​മ്പി​ള്ളി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

അ​തി​രൂ​പ​ത മ​ത​ബോ​ധ​ന ഡ​യ​റ​ക്ട​ർ ഫാ. ​വി​ൻ​സ​ന്‍റ് ന​ടു​വി​ല​പ​റ​മ്പി​ൽ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് എ​ൽ​സി ജോ​ർ​ജ്, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം യേ​ശു​ദാ​സ് പ​റ​പ്പി​ള്ളി, സി​എ​സ്എ​സ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബെ​ന്നി പാ​പ്പ​ച്ച​ൻ, ജ​ന​റ​ൽ ക​ൺ​വീ​ന​ർ നി​ക്സ​ൻ വേ​ണാ​ട്ട് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.