യു​സി കോ​ള​ജി​ൽ ഫോ​ക്‌​ലോ​ർ ക്ല​ബ് പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു
Wednesday, August 13, 2025 8:20 AM IST
ആ​ലു​വ: യുസി കോ​ള​ജി​ൽ ഫോ​ക്‌​ലോ​ർ ക്ല​ബ്ബ് പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു. കേ​ര​ള ഫോ​ക്‌​ലോ​ർ അ​ക്കാ​ദ​മി ചെ​യ​ർ​മാ​ൻ ഒ.​എ​സ്. ഉ​ണ്ണി​ക്കൃ​ഷ്ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.​

സ​മൃ​ദ്ധി​യു​ടെ, കാ​ർ​ഷി​ക​വൃ​ദ്ധി​യു​ടെ അ​ട​യാ​ള​മാ​യ ഒ​രു മു​ള​നാ​ഴി അ​രി മ​ല​യാ​ള​വി​ഭാ​ഗം വ​കു​പ്പു​മേ​ധാ​വി ഡോ. ​സി​ബു എം. ​ഈ​പ്പ​നു ന​ൽ​കി​യാ​ണ് ചെ​യ​ർ​മാ​ൻ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ച​ത്. പ്രി​ൻ​സി​പ്പ​ൽ പ്ര​ഫ. ഡോ. ​മി​നി ആ​ലീ​സ് അ​ധ്യ​ക്ഷ​യാ​യി​. മാ​നേ​ജ​ർ ഡോ. ​കെ.​പി. ഔ​സേ​പ്പ് ലോ​ഗോ പ്ര​കാ​ശ​നം നി​ർ​വ​ഹി​ച്ചു.