രാഹുൽഗാന്ധിയുടെ അറസ്റ്റിൽ പ്രതിഷേധം
Wednesday, August 13, 2025 8:20 AM IST
പെ​രു​മ്പാ​വൂ​ർ : രാ​ജ്യ​ത്താ​ക​മാ​നം ന​ട​ന്ന ക​ള്ള​വോ​ട്ട് തെ​ളി​വ് സ​ഹി​തം പു​റ​ത്ത് കൊ​ണ്ടു​വ​ന്ന് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ ഓ​ഫീ​സി​ലേ​ക്ക് പ്ര​തി​ഷേ​ധ മാ​ർ​ച്ച് ന​ട​ത്തി​യ രാ​ഹു​ൽ ഗാ​ന്ധി ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​തി​പ​ക്ഷ നേ​താ​ക്ക​ളെ അ​റ​സ്റ്റ് ചെ​യ്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് പെ​രു​മ്പാ​വൂ​ർ ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​ഷേ​ധ പ്ര​ക​ട​നം ന​ട​ത്തി.

തു​ട​ർ​ന്ന് ഗാ​ന്ധി സ്‌​ക്വ​യ​റി​ൽ ന​ട​ന്ന പ്ര​തി​ഷേ​ധ സ​മ​രം എ​ൽ​ദോ​സ് കു​ന്ന​പ്പി​ള്ളി എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് ഷാ​ജി സ​ലിം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.ആ​ലു​വ: രാ​ഹു​ൽ ഗാ​ന്ധി ഉ​യ​ർ​ത്തി​യ വോ​ട്ട് ചോ​രി കാ​മ്പ​യി​ന് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ച് യൂ​ത്ത് കോ​ൺ​ഗ്ര​സ് ആ​ലു​വ നി​യോ​ജ​ക​മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​ലു​വ ന​ഗ​ര​ത്തി​ൽ നൈ​റ്റ് മാ​ർ​ച്ച് ന​ട​ത്തി.

ഗാ​ന്ധി സ്ക്വ​യ​റി​ൽ നി​ന്നാ​രം​ഭി​ച്ച മാ​ർ​ച്ച് ആ​ലു​വ ന​ഗ​രം ചു​റ്റി ബൈ​പ്പാ​സി​ൽ അ​വ​സാ​നി​ച്ചു. അ​ൻ​വ​ർ സാ​ദ​ത്ത് എം​എ​ൽ​എ ഉ​ദ്‌​ഘാ​ട​നം ചെ​യ്തു. യൂ​ത്ത് കോ​ൺ​ഗ്ര​സ് ആ​ലു​വ നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് പി.​എ​ച്ച്. അ​സ്‌​ലം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.