ഐ​സാ​റ്റി​ൽ ആ​ന്‍റി റാ​ഗിം​ഗ് വാ​രാ​ഘോ​ഷം
Wednesday, August 13, 2025 8:20 AM IST
ക​ള​മ​ശേ​രി: ആ​ൽ​ബ​ർ​ട്ടി​യ​ൻ ഇ​ൻ​സ്റ്റി​റ്റൂ​ട്ട് ഓ​ഫ് സ​യ​ൻ​സ് ആ​ൻ​ഡ് ടെ​ക്നോ​ള​ജി​യി​ൽ (ഐ​സാ​റ്റ്) ആ​ന്റി റാ​ഗിം​ഗ് വാ​രാ​ഘോ​ഷ​ങ്ങ​ൾ​ക്ക് തു​ട​ക്ക​മാ​യി.

സെ​മി​നാ​ർ ഹാ​ളി​ൽ ഇ​ന്ന​ലെ രാ​വി​ലെ 10.30ന് ​മൈ​ൻ​ഡ് എ​ന്ന​വ​ർ ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റ് സ്ഥാ​പ​ക മാ​യ മേ​നോ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. കോ​ള​ജി​ലെ കം​പ്യൂ​ട്ട​ർ സ​യ​ൻ​സ് ആ​ൻ​ഡ് എ​ൻ​ജി​നീ​യ​റിം​ഗ് വ​കു​പ്പ്, ആന്‍റി റാ​ഗിം​ഗ് ക​മ്മി​റ്റി എ​ന്നി​വ നേ​തൃ​ത്വ​ത്തി​ലാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്. പ്രി​ൻ​സി​പ്പ​ൽ ഡോ. ​വി. വീ​ണ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സൈ​ബ​ർ ബു​ള്ളി​യിം​ഗ് എ​ന്ന വി​ഷ​യ​ത്തി​ൽ അ​വ​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ആ​വ​ർ​ത്തി​ച്ച് ന​ട​ക്കു​ന്ന ഇ​ത്ത​രം ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​ക​ൾ വി​ദ്യാ​ർ​ഥി​ക​ളി​ൽ ഉ​ത്ത​ര​വാ​ദി​ത്വ​ബോ​ധ​വും പ​ര​സ്പ​ര ബ​ഹു​മാ​ന​വും വ​ള​ർ​ത്താ​ൻ സ​ഹാ​യി​ക്കു​മെ​ന്ന് സം​ഘാ​ട​ക​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു.